‘എന്റെ പേരില്‍ പണം തട്ടാനാണ് അവരുടെ ശ്രമം; ആ ചതിയില്‍ ആരും വീണുപോകരുത്’; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ഗൗരി കൃഷ്ണ

98

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമിതിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്.

Advertisements

വിവാഹത്തിന് പിന്നാലെ ഗൗരിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത് ഗൗരിയാണ്, അച്ഛനെയും അമ്മയെയും മാറ്റി നിര്‍ത്തി വലിയ ആളാവുകയാണ്, നാണിക്കാത്ത കല്യാണപ്പെണ്ണ് എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.

ALSO READ- മൈഥിലിക്ക് ആണ്‍ കുഞ്ഞ് പിറന്നു, നീല്‍ എന്നാണ് പേരെന്ന് സോഷ്യല്‍മീഡിയ; ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി താരം തന്നെ രംഗത്ത്

എന്നാല്‍ തങ്ങളുടെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഗൗരി വിവാഹശേഷം നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് ഗൗരി. ഇപ്പോഴിതാ താരം തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ടെലിഗ്രാം ഗ്രൂപ്പിലൂടെ പണം തട്ടാനാണ് ശ്രമം. ആരും അതില്‍ വീണു പോകരുതെന്ന് ഗൗരി കൃഷ്ണ ആരാധകരോട് പറയുന്നു. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ച വീഡിയോയിലൂടെയാണ് ആരാധകരോട് തട്ടിപ്പിനെ കുറിച്ച് ഗൗരി കൃഷ്ണ വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഇത് എന്തോ ചതിയാണ്, എന്റെ അറിവോടെയല്ല’- എന്ന തംപ്നെയില്‍ നല്‍കിയാണ് ഗൗരി വീഡിയോ യൂട്യൂബില്‍ പങ്കുവച്ചിരിയ്ക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് താന്‍ ഇപ്പോള്‍ വന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ ഇടുന്ന വീഡിയോയ്ക്ക് താഴെ പലരും ഒരു ടെലഗ്രാം ലിങ്ക് ഇടുന്നുണ്ടെന്നാണ് ഗൗരി കൃഷ്ണ തുടങ്ങുന്നത്.

ALSO READ- മുഖത്ത് എന്തെങ്കിലും തേക്കുന്നതല്ല സൗന്ദര്യം; ഒടുവില്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഹണി റോസ്!

‘തന#്‌രെ പേരായ ഗൗരി കൃഷ്ണ ഒഫിഷ്യല്‍ ടെലഗ്രാം പേജ് എന്ന ലിങ്ക് ആണ് അത്. ഗിവ് എവേയുടെ ഭാഗമായി ലാപ് ടോപ് കൊടുക്കുന്നു എന്നാണ് അതില്‍ പറയുന്നത്. എന്നാല്‍ അത് ഞാന്‍ അല്ല, എന്റെ അറിവിലുള്ള കാര്യവും അല്ല. അത് ഒരു തട്ടിപ്പും വ്യാജ അക്കൗണ്ടും ആണ്. ഡി സ്റ്റാര്‍ എന്ന കമ്പനിയുമായി പാര്‍ട്ണര്‍ഷിപ്പില്‍ കൊണ്ടു പോകുന്നതാണ് തന്റെ യൂട്യൂബ് ചാനല്‍. ഇങ്ങനെ ഒരു കാര്യം അവരോട് വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്കും ഇതിനെ കുറിച്ച് അറിവില്ല. അവര്‍ ഇങ്ങനെ ഒരു തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.’- എന്ന് താരം വിശദീകരിക്കുന്നു.

അതേസമയം, ‘ദയവായി ആരും ആ ലിങ്ക് ഓപണ്‍ ചെയ്യുകയോ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യരുത്. പൂര്‍ണമായും അത് വ്യാജ അക്കൗണ്ട് ആണ്. രണ്ട് മൂന്ന് പേരോട് പണം ആവശ്യപ്പെട്ടു എന്ന് അറിഞ്ഞിട്ടുണ്ട്. പണം ഒന്നും നല്‍കരുത്. ഇത് നിങ്ങളെ അറിയിക്കുക എന്നത് എന്റെ കടമയാണ് ഉത്തരവാദിത്വമാണ്. ഞാന്‍ അത് ചെയ്യുന്നു. ചതിക്കുഴിയില്‍ പോയി പെടരുത്’-എന്നും ഗൗരി കൃഷ്ണ പറയുന്നു.

Advertisement