ഗോവിന്ദയുടെ വിജയത്തിന് പിന്നിലെ കാരണം ഇത്; ആ സംഭവത്തോടെ അമ്മക്കുവേണ്ടി താരം ചെയ്തത് ഇങ്ങനെ

172

ബോളിവുഡിലെ സകല തകലാ വല്ലഭനായിരുന്നു ഗോവിന്ദ. അസാധ്യ കോമേഡിയനും, ഡാൻസറുമായ ഗോവിന്ദ അഭിനയിച്ച എല്ലാ സിനിമകളും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഹിറ്റുകൾക്ക് പിന്നാലെ ഹിറ്റുകൾ സമ്മാനിക്കാൻ താരത്തിന് സാധിച്ചു. എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന ഗോവിന്ദയെ വികാരധീനനായി കാണുന്ന സന്ദർഭങ്ങളിൽ എല്ലാം തന്നെ പ്രേക്ഷകരും നെടുവീർപ്പിട്ടു.

സിമി ഗേർവാളിന് നല്കിയ അഭിമുഖത്തിൽ തന്റെ അമ്മയെ കുറിച്ച് ഗോവിന്ദ മനസ്സ് തുറന്നിരുന്നു. താൻ നടനാകാൻ തീരുമാനിച്ചതിന്റെ പിന്നിലെ രഹസ്യവും അന്ന് താരം തുറന്ന് പറഞ്ഞിരുന്നു. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഉണ്ടായ സംഭവമാണ് നടനെന്ന നിലയിൽ വിജയിക്കണം എന്ന തീരുമാനത്തിലേക്ക് ഗോവിന്ദയെ എത്തിച്ചത്. അന്ന് താരം പറഞ്ഞ കഥ ഇങ്ങനെ;

Advertisements

Also Read
ഈ സംഭവം എന്നെ വിഷമിപ്പിച്ചു; ഫിലിം മാഗസിനുകൾ വായിക്കുന്നത് ഞാൻ നിർത്തി; ഞങ്ങൾ തമ്മിൽ ഒന്നുമില്ലായിരുന്നു; ഭാഗ്യശ്രീ

ഒരിക്കൽ അമ്മയുടെ കൂടെ ഗോവിന്ദ റെയിൽവെ സ്റ്റേഷനിലെത്തി. അതിയായ തിരക്കുണ്ടായിരുന്നു. ലേഡീസ് കമ്പാർട്ടുമെന്റിൽ പോലും അന്ന് അമ്മയ്ക്ക് ഇരിപ്പിടം കിട്ടിയില്ല. ട്രെയിന് അകത്തേക്ക് കയറാൻ പോലും സാധിച്ചില്ല. ഇതോടെ അടുത്ത ട്രെയിനിനായി ഗോവിന്ദയും അമ്മയും പ്ലാറ്റ്ഫോമിൽ കാത്തു നിന്നു. എന്നാൽ തിരക്കു കുറഞ്ഞ ഒരു ട്രെയിൻ പോലും വന്നില്ല.

അഞ്ച് ട്രെയിനുകളാണ് അന്ന് ഗോവിന്ദയേയും അമ്മയേയും കടന്നു പോയത്. പ്രായമായ അമ്മയ്ക്ക് യുവാക്കളോട് മത്സരിച്ച് ട്രെയിനിന് ഉള്ളിലേക്ക് കയറാൻ പോലും സാധിച്ചിരുന്നില്ല. അമ്മയ്ക്ക് ട്രെയിനിൽ ഒരു ഇരിപ്പിടം പോലും കണ്ടെത്താൻ സാധിക്കാതെ പ്ലാറ്റ്ഫോമിൽ ഇരിക്കേണ്ടി വന്ന അവസ്ഥ ഗോവിന്ദയെ തളർത്തി. നിറകണ്ണുകളോടെ ഗോവിന്ദ തന്റെ മാമന്റെ അരികിലെത്തി. അടുത്ത തന്നെയായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പക്കൽ നിന്നും പണം വാങ്ങി അമ്മയ്ക്ക് ഫസ്റ്റ് ക്ലാസിൽ ഒരു ടിക്കറ്റ് എടുത്തു നൽകുകയായിരുന്നു ഗോവിന്ദ.

Also Read
ഞാന്‍ അഭിമാനിച്ചിരുന്നു, ജാതിവാല്‍ മാറ്റിയത് പ്രോഗ്രസീവായ നീക്കം, എന്നാല്‍ അത് ചോദ്യം ചെയ്തത് എന്നെ വിഷമിപ്പിച്ചു തുറന്നുപറഞ്ഞ് സംയുക്ത

ഈ സംഭവത്തോടെ ജോലി എന്നതും പണം എന്നതും എത്ര പ്രധാനപ്പെട്ടതാണെന്ന് ഗോവിന്ദയ്ക്ക് ബോധ്യപ്പെട്ടു. അതോടെ ജോലിയിൽ കൂടുതൽ ശ്രദ്ധ പുലർത്താനും ഒരുനാൾ ബോളിവുഡിലെ ഏറ്റവും സമ്പന്നനായ നടനായി മാറുമെന്നും ഗോവിന്ദ തീരുമാനിച്ചു. അങ്ങനെ അമ്മയ്ക്ക് ട്രെയിനിൽ സീറ്റു കിട്ടാതെ വന്നതിൽ നിന്നും ഗോവിന്ദ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറി. തന്റെ ആദ്യ ഹിറ്റിന് പിന്നാലെ എൺപതോളം സിനിമകളിലാണ് ഗോവിന്ദ ഒരുമിച്ച് സൈൻ ചെയ്തത്.

Advertisement