തീര്‍ത്തും അറേഞ്ച്ഡ് മാര്യേജ് ആണ്; വിവാഹ വാര്‍ത്ത പുറത്തുവിട്ട് ഗോവിന്ദ് പത്മസൂര്യ

636

ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. ഡി4 ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം ജനപ്രിയനായത് .

Advertisements

മലയാളം ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിന്റെ 25 വര്‍ഷത്തെ ആഘോഷത്തോടനുബന്ധിച്ച് അദ്ദേഹം ഒരു ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്തു. പ്രധാനമായും മലയാള സിനിമയിലും കുറച്ച് തെലുങ്ക് സിനിമകളിലും പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ടെലിവിഷന്‍ അവതാരകനായ നടനാണ്

also readആ സ്‌നേഹം ഇപ്പോഴും ഉണ്ട്; ശരിക്കും അസൂയതോന്നും അജിത്ത് ശാലിനി ജോഡികളുടെ പ്രണയം കണ്ടാല്‍
ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ചാണ് ജിപി പറയുന്നത്. വിവാഹം വൈകാതെ നടക്കും എന്ന് താരം പറയുന്നു. അച്ഛന്‍, അമ്മ, വല്യമ്മ എല്ലാവരും തന്റെ വിവാഹത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. 33 വയസ്സുവരെ വിവാഹം ആലോചിക്കരുത് എന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നുവെന്ന് താരം പറയുന്നു. എന്നാല്‍ ആ തീരുമാനം ഇപ്പോള്‍ മാറ്റിയിരിക്കുകയാണ് ജിപി.

ഇതുവരെ ഞാന്‍ എന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു. എന്റെ കരിയര്‍ ആയിരുന്നു തലയില്‍. ഇപ്പോള്‍ പ്രായത്തിന്റെ പക്വതയോ എന്തോ, എല്ലാം കഴിഞ്ഞു കല്യാണം കഴിക്കാന്‍ നിന്നാല്‍ അത് നടക്കില്ല എന്ന് മനസ്സിലായെന്നും താരം പറഞ്ഞു. ഇപ്പോള്‍ വീട്ടില്‍ വിവാഹം ആലോചിക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് തീര്‍ത്തും അറേഞ്ച്ഡ് മാര്യേജ് ആയിരിക്കുമെന്നും ജിപി പറയുന്നു.

സെറ്റ് ആയാല്‍ അനൗണ്‍സ് ചെയ്യുമെന്നും ജിപി കൂട്ടിച്ചേര്‍ത്തു. അതേസമയം എം ശശി സംവിധാനം ചെയ്ത അടയലകള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത് . പിന്നാലെ മറ്റു അവസരവും ഈ താരത്തിന് ലഭിച്ചു .

 

Advertisement