ഒരിക്കലും പ്രതീക്ഷിക്കാത്ത കോമ്പോ, ഇങ്ങനെയൊരു ട്വിസ്റ്റ് ദൃശ്യം സിനിമയ്ക്ക് ശേഷം ഇതാദ്യം, ജിപി ഗോപിക വിവാഹനിശ്ചയത്തിന് പിന്നാലെ കമന്റുകളുമായി ആരാധകര്‍

258

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് നടി ഗോപിക അനിലും അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത രണ്ട് ദിവസം മുമ്പാണ് പുറത്തെത്തിയത്.

Advertisements

വിവാഹനിശ്ചയത്തിന്റെ നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിശ്ചയ ചടങ്ങിന്റെ ഫോട്ടോകള്‍ പങ്കുവെച്ചു കൊണ്ട് ഗോപിയും ജിപിയും തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഈ സന്തോഷവാര്‍ത്ത അറിയിച്ചിരുന്നത്.

Also Read: മമ്മൂട്ടി കമ്പനിയുടെ വമ്പന്‍ പ്രഖ്യാപനം വരുന്നു! ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കുള്ള സര്‍പ്രൈസ് കാത്ത് ആരാധകര്‍

തങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആണെന്നും വീട്ടുകാരാണ് വിവാഹം ഉറപ്പിച്ചതെന്നും ജിപി പങ്കുവെച്ച പോസ്്റ്റില്‍ പറയുന്നുണ്ട്. അതേസമയം ഇരുവരുടെയും വിവാഹവാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരൊന്നടങ്കം.

ഈ സന്തോഷവാര്‍ത്തയ്ക്ക്ആശംസ അറിയിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ കമന്റ് പങ്കിടുന്നത്. ഇതുവരെ ഒരു സൂചന പോലും നല്‍കിയില്ലല്ലോ എന്നാണ് പലരും ആരാധകര്‍ കമന്റ് ചെയ്യുന്നത്. ദൃശ്യം സിനിമയ്ക്ക് ശേഷം ഇങ്ങനെയൊരു ട്വിസ്റ്റ് മലയാളികള്‍ കണ്ടിട്ടില്ലെന്നും കമന്റ് ചെയ്തിട്ടുണ്ട്.

Also Read: ആദ്യം കുട്ടികളുടെ സിനിമയായിരുന്നു; പിന്നെ നായകനായി പൃഥ്വിരാജ് വരാമെന്ന് ഏറ്റു; ഒടുവില്‍ നായകനായത് ദുല്‍ഖര്‍ സല്‍മാനും വെളിപ്പെടുത്തി ലാല്‍ ജോസ്

ഒരിക്കലും പ്രതീക്ഷിക്കാത്ത കോമ്പോ എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം, ഗോപിയ്ക്ക് നേരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയവരുമുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാന്ത്വനം സീരിയല്‍ സംവിധായകന്‍ അന്തരിച്ചപ്പോള്‍ കരഞ്ഞുനിലവിളിച്ച ആള്‍ ഇത്രയും ആഡംബരത്തോടെ ഇപ്പോള്‍ ചിരിച്ച് നില്‍ക്കുന്നത് കടുപ്പമായി തോന്നിയെന്നാണ് ഗോപിക്കെതിരെ ഉയര്‍ന്ന വിമര്‍ശന കമന്റുകള്‍. എന്നാല്‍ താരം ഇതിലൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement