എന്റെ ജീവിതത്തിലെ തിരിച്ചടികൾ മറ്റൊരാൾക്ക് പാഠമാണ്; ജീവിതത്തെ കുറിച്ച് ഗൗതമി

103

കമൽഹാസനുമായുള്ള ലിവിങ് ടുഗെതറിലൂടെ വാർത്തകളിൽ ഇടം പിടിച്ച താരമാണ് ഗൗതമി. സിനിമാ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്ന നടി തമിഴിന് പുറമേ തെലുങ്ക്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മുൻനിര നായകന്മാരുടെ നടിയായി ആയിരുന്നു താരത്തിന്റെ തുടക്കം.

1998 ലാണ് ഗൗതമി വിവാഹിതയാകുന്നത്. ബിസിനസ്‌കാരനായ സന്ദീപിനെയാണ് താരം വിവാഹം കഴിച്ചത്. പക്ഷേ ഒന്നര വർഷത്തിനുള്ളിൽ ഈ ബന്ധം വേർപിരിഞ്ഞു. സുബ്ബലക്ഷ്മി എന്ന മകൾ ഈ ബന്ധത്തിൽ താരത്തിന് ഉണ്ട്.

Advertisements

Also Read
അമ്മ പറഞ്ഞു, മതി ഇറങ്ങിപ്പോടീ എന്ന്; വീട്ടില്‍ നിന്നും ഇറക്കി വിട്ടു; ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവമെന്ന് ലക്ഷ്മി നക്ഷത്ര

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്റ്റോറി ഓഫ് തിംഗ്‌സ് എന്ന പുതിയ സിനിമയുടെ പ്രമോഷണൽ പരിപാടികളിൽ പങ്കെടുക്കുന്ന സമയത്താണ് ഗൗതമിയുടെ വെളിപ്പെടുത്തൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

ഞാൻ വിശ്വസിക്കുന്നത്, എന്റെ കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞാൽ അത് മറ്റൊരാൾക്ക് ഉപകാരപ്പെടും എന്നാണ്. ശരിയായി പറഞ്ഞില്ലെങ്കിൽ നമ്മൾ നല്ലത് പറഞ്ഞ് വിചാരിച്ചാലും തെറ്റിദ്ധരിക്കപ്പൈടാൻ സാദ്ധ്യത ഉണ്ട്. ഒപ്പമുള്ളവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ ഞാൻ കടമപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ പാഠങ്ങൾ ആയിരത്തിൽ ഒരാൾക്കെങ്കിലും മനസ്സിലായാൽ മതി.

Also Read
ശംഖുമുഖത്ത് പോയപ്പോള്‍ കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ എല്ലാവരും അടികൂടി; സുമിത്രയോട് ഇത് വേണ്ടെന്ന് പറഞ്ഞ് തന്റെ ഫ്രോക്ക് വരെ കീറി; ഒടുവില്‍ പോലീസ് വരേണ്ടി വന്നെന്ന് ശരണ്യ

കമലുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. കമലിന്റെ സിനിമകളിൽ കേസ്റ്റ്യൂം ഡിസൈൻ ചെയ്തതിന്റെ പണം ലഭിച്ചില്ലെന്നാണ് ഗൗതമി പറയുന്നത്. അതേസമയം ശ്രുതി ഹാസനുമായി തനിക്ക് യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങൾ ഇല്ല. പ്രശ്‌നം ഉണ്ടെന്ന് പറയുന്നതെല്ലാം അനാവശ്യ പ്രചരണം ആണെന്നും ഗൗതമി വെളിപ്പെടുത്തി

Advertisement