അത്രയും പണം മുടക്കിയാണ് അത്ര ആളുകളെ വിളിച്ചുവരുത്തിയത്, അപ്പോള്‍! ഗൗരി കൃഷ്ണയുടെ വിവാഹത്തിലുണ്ടായ വിവാദങ്ങളെ കുറിച്ച് ആലീസ് ക്രിസ്റ്റി

1112

രുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകര്‍ക്ക് ഇടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ സി കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.

Advertisements

അതേ സമയം ഏറെ നാള്‍ കാത്തിരുന്ന ശേഷമാണ് ആലീസ് വിവാഹിത ആയത്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്. നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചു വെച്ചിരുന്നു എങ്കിലും കൊവിഡ് വന്നതിനാല്‍ വിവാഹം നീട്ടിവെക്കുക ആയിരുന്നു. തങ്ങളുടെ വിവാഹ ആഘോഷത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും.

ALSO READ- പാതിരാത്രി കയറി വന്ന് പൊന്നൂസും ഷെബിനും; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉപ്പും മുളകും ഫാമിലി; എല്ലാം നാടകമെന്ന പ്രേക്ഷകരുടെ വിമര്‍ശനത്തിന് വായടപ്പിക്കും മറുപടിയും

സ്വന്തമായി യൂടൂബ് ചാനലും ഇവര്‍ക്കുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ആലീസും സജീനും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ നടി ഗൗരി കൃഷ്ണയുടെ കല്യാണവുമായി ബന്ധപ്പെട്ട് വന്ന കമന്റുകള്‍ക്കുള്ള മറുപടിയാണ് ആലീസിന്റെ പുതിയ വീഡിയോ.

ഗൗരിയുടെ മേക്കപ്പിനെയും ചിലര്‍ കുറ്റം പറഞ്ഞിരുന്നു. ഫോട്ടോസിലും വീഡിയോസിലും നിങ്ങള്‍ക്ക് ആ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാത്തതിന്റെ കുഴപ്പമായിരിക്കും. ടിന്റു ബദ്ര എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഒരു പ്രൊഫസര്‍ കൂടിയാണ്. അത്രയും നീറ്റ് ആയിട്ടാണ് അവര്‍ മേക്കപ്പ് ചെയ്തത് എന്നും ആലീസ് വിശദീകരിക്കുന്നു.

ALSO READ- വീട്ടുകാരുടെ മുഴുവന്‍ പ്രതീക്ഷയും ഞാനായിരുന്നു, രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട കുടുംബം ആയിരുന്നു; ഒരു സ്‌പോണ്‍സറാണ് പഠിപ്പിച്ചത്: മണിക്കുട്ടന്‍

സ്വര്‍ണ്ണം വേണ്ടന്ന് വെച്ച ഗൗരിയുടെ തീരുമാനത്തെ താരം അഭിനന്ദിക്കുന്നുണ്ട്. കൂടാതെ, സോഷ്യല്‍ മീഡിയയില്‍ കാണുന്നത് അല്ല ജീവിതം, അതിനപ്പുറം ഒരു യഥാര്‍ത്ഥ്യം ഉണ്ട്. നിങ്ങളെ പോലെ തന്നെ സാധാരണ ജീവിതമാണ് ഞങ്ങളുടേതും എന്ന് ആലീസ് ക്രിസ്റ്റി പറയുന്നു.ഗൗരിയുടെ കല്യാണത്തിനോട് അനുബന്ധിച്ച് താരത്തിന് വന്ന മറ്റ് നെഗറ്റീവ് കമന്റുകളോടും ആലീസ് പ്രതികരിക്കുന്നുണ്ട്.

കല്യാണത്തിന് മണ്ഡപത്തില്‍ ഇരിക്കുന്ന താരം മാധ്യമ പ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെയാണ് ഇക്കാര്യത്തോട് ആദ്യം ആലീസ് മറുപടി പറഞ്ഞിരിക്കുന്നത്. അവിടെ എന്താണ് അന്ന് സംഭവിച്ചതെന്ന് തനിക്ക് പറയാനാകമെന്ന് ആലീസ് പറയുന്നു.

താരം അത്രയും പണം മുടക്കി അത്രയും ആളുകളെ വിളിച്ചു വരുത്തി പരിപാടി നടത്തുമ്പോള്‍ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് അവിടെ നടന്നത്. അതൊടൊപ്പം താന്‍ ഒരിക്കലും മാധ്യമങ്ങളെ കുറ്റം പറയില്ലെന്നും കാരണം അത് അവരുടെ കടമയാണെന്നും പക്ഷെ അതിനെല്ലാം ഒരു പരിധിയുണ്ടെന്നും ആലീസ് പ്രതികരിക്കുന്നു.

തന്റെ കല്യാണത്തിന് മാധ്യമങ്ങളെ പള്ളിയില്‍ കയറ്റില്ലെന്ന് ഫാദര്‍ ആദ്യം പറഞ്ഞപ്പോള്‍ തനിക്ക് ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നീടാണ് അതിന്റെ പൊരുള്‍ മനസ്സിലായത് എന്നും താരം പറയുന്നുണ്ട്.

Advertisement