ഗൗരി കൃഷ്ണയ്ക്ക് താലിചാര്‍ത്തി മനോജ്; പൗര്‍ണമി തിങ്കള്‍ താരം ഇനി സംവിധായകന് സ്വന്തം!

164

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍. ഇപ്പോഴിതാ താരം മനോജിന്റെ സഖിയായിരിക്കുകയാണ്. മനോജും ഗൗരി കൃഷ്ണയും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്.

അതേസമം, താരം എന്റെ വിവാഹത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകര്‍ക്ക് കാണിയ്ക്കും എന്ന് ഗൗരി കൃഷ്ണ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ തിരക്കില്‍ നിന്ന് തിരിയാന്‍ പോലും സമയമില്ലാത്ത അവസ്ഥയിലും എല്ലാം കൃത്യമായി കാണിയ്ക്കും എന്ന് പറഞ്ഞ ആ വാക്ക് നടി പാലിച്ചിരുന്നു.

Advertisements

നിശ്ചയത്തിന്റെ എല്ലാ ചടങ്ങുകളും ഗൗരി ഓരോ എപ്പിസോഡുകളായി തന്റെ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു. വരന്റെ വീട്ടുകാര്‍ വരുന്നതും പുടവ കൈമാറുന്നതും, തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ കൊണ്ടു വന്ന പുടവ ധരിച്ച് വന്ന് മോതിരം മാറ്റുന്ന ചടങ്ങ് നടത്തുന്നതും എല്ലാ വീഡിയോയിലുണ്ട്.

ALSO READ- സേവാഭാരതിയെ തള്ളി പറയാൽ പറ്റില്ല കാരണ് ഞാൻ ഒരു ബിജെപി അനുകൂലിയാണ് അതും ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലി: തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിക്കുന്ന തിരക്കും, ഫോട്ടോ ഷൂട്ടും ഒക്കെയായി തിരക്കിട്ട് നില്‍ക്കുമ്പോഴും കാര്യങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് പറയാന്‍ കാണിച്ച സാവകാശത്തെ ഗൗരി ഫാന്‍സ് കൈയ്യടിയോടെ സ്വീകരിച്ചിരുന്നു. ഗൗരിയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

വിവാഹഒരുക്കങ്ങളും, അതിന്റെ പര്‍ച്ചേസിങും ഒക്കെ വ്‌ളോഗിലൂടെ ഗൗരി പങ്കുവച്ചിരുന്നു. വിവാഹവസ്ത്രം എടുക്കാനായി പോകുന്ന വീഡിയോയും ഗൗരി യൂട്യൂബിലൂടെ കാണിച്ചിരുന്നു.

ഇപ്പോഴിതാ ഇറഞ്ഞാല്‍ ദേവി ക്ഷേത്രത്തില്‍ വെച്ച് ഗൗരി കൃഷ്ണന്റേയും പൗര്‍ണമി തിങ്കള്‍ സീരിയലിന്റെ സംവിധായകന്‍ കൂടിയായ മനോജിന്റേയും വിവാഹം നടന്നിരിക്കുകയാണ്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചുവപ്പും വെള്ളയും നിറങ്ങള്‍ ചേര്‍ന്ന ബ്രൈഡല്‍ സാരിയിലാണ് ഗൗരി എത്തിയത്. നിറയെ ആഭരണങ്ങള്‍ ധരിച്ച് മുല്ലപ്പൂവും ചൂടിയാണ് ഗൗരി കൃഷ്ണന്‍ എത്തിയത്. വെള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു മനോജിന്റെ വേഷം.

Advertisement