തകര്‍പ്പന്‍ വിജയം നേടി തമിഴില്‍ ഏറെ തരംഗമായ 96 എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഗൗരി ജി കിഷന്‍. ചിത്രത്തില്‍ കുട്ടി ജാനുവായി എത്തിയ താരത്തെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.
മലയാളത്തിലും താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. വിജയ് ചിത്രം മാസ്റ്ററിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതേ സമയം ചെന്നൈയില്‍ വളര്‍ന്ന ഗൗരി ജി കൃഷ്ണന്‍ മലയാളിയാണ്. അമ്മ കോട്ടയംകാരിയും അച്ഛന്‍ പത്തനംതിട്ട സ്വദേശിയുമാണ്.
പഠിച്ചത് ബാംഗ്ലൂരില്‍ ആയിരുന്നു. 96ലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ഈ ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോഴും തന്റെ വേഷം ഗൗരി തന്നെയാണ് അവതരിപ്പിച്ചത്. വിജയ് ചിത്രം മാസ്റ്റര്‍, ധനുഷ് ചിത്രം കര്‍ണന്‍ എന്നിവയിലും ഗൗരി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ഗൗരി പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താന്‍ ചെയ്ത പുതിയ ടാറ്റുവിന്റെ ചിത്രങ്ങളായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താന്‍ പുതിയ ടാറ്റു ചെയ്യാന്‍ പോകുകയാണെന്നും ശരീരത്തില്‍ എവിടെ ചെയ്യുമെന്നും നേരത്തെ ഗൗരി സ്‌റ്റോറിയിലൂടെ ചോദിച്ചിരുന്നു.
ഒത്തിരി പേരാണ് ഇതിന് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു താരം ടാറ്റു ചെയ്തത്. മാറിടത്തിന്റെ അരികിലായിട്ടാണ് താരം ടാറ്റു ചെയ്തിരിക്കുന്നത്. ഈ ചിത്രം താരം ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തു.റിബ് ടാറ്റു എന്നാണ് താരം ഇതേ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ബന്ധങ്ങൾ ഇടയ്ക്കിടെ മാറ്റുന്നത് ശരിയല്ലെന്ന് ബാല, ഇത് അമൃതയെ ഉദ്ധേശിച്ചാണോ എന്ന് ആരാധകർ