ചെറുപ്പകാലത്ത് തന്നെ സിനിമയിലെത്തി പിന്നീട് നടിയായി വളര്‍ന്ന താരമാണ് കീര്‍ത്തി സുരേഷ്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് കീര്‍ത്തി. മലയാളത്തില്‍ വിചാരിച്ചത് പോലെ തിളങ്ങാന്‍ കീര്‍ത്തിക്ക് കഴിഞ്ഞില്ല , ഇതോടെ മറ്റു ഭാഷകളിലേക്ക് ഈ താരം ചേക്കേറി. തുടക്കം മുതല്‍ വിമര്‍ശനം കീര്‍ത്തി നേരിടേണ്ടി വന്നിട്ടുണ്ട്.
തുടക്കത്തില്‍ തന്നെ രണ്ടു സിനിമകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് വിമര്‍ശനത്തിന് തുടക്കമായത്. ഇതിനിടെ ബോഡി ഷെയിമിങ്ങ് നടിക്ക് നേരെ വന്നു. എന്നാല്‍ ഇതുവരെ ഒന്നിനോടും താരം പ്രതികരിച്ചിട്ടില്ല. ഇതിനിടെ സെറ്റില്‍വെച്ച് ധനുഷുമായി കീര്‍ത്തി എപ്പോഴും വഴക്കാണ് , അത് പരിഹരിച്ചു പോകുന്നത് സംവിധായകന് വലിയ പ്രയാസമാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ഇതിന് പിന്നാലെ വിക്രം സിനിമയില്‍ നായികയായി കീര്‍ത്തിയെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അത്രയും പ്രായമുള്ള ആള്‍ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് താരം പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നു. ഒടുവില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഇത് ഫേക്ക് ന്യൂസ് ആണെന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സ്വാമി എന്ന ചിത്രത്തില്‍ കീര്‍ത്തി വിക്രമിനൊപ്പം അഭിനയിച്ചത്.
സിനിമയിലെ പലരുമായി കീര്‍ത്തി പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തയും വന്നു, നടന് വിജയും കീര്‍ത്തിയും പ്രണയത്തിലാണെന്ന വാര്‍ത്ത വന്നതോടെ ആരാധകര്‍ ശരിക്കും ഞെട്ടി. നടിയുടെ പേരിലുള്ള പ്രണയ വാര്‍ത്തകള്‍ ഇപ്പോഴും വരാറുണ്ട്, ഇത് പരിതി വിട്ടതോടെ കീര്‍ത്തിയുടെ അമ്മയും അച്ഛനും പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു.
also read
അന്ന് സംഗീതയെ ഇഷ്ടമാണെന്ന് വിജയ് പറഞ്ഞിരുന്നു, അപ്പോള്‍ അതിന്റെ അര്‍ത്ഥം മനസ്സിലായിരുന്നില്ല; നടി സംഗീത പറയുന്നു
ഒരു സൈഡിലൂടെ ഗോസിപ്പ് ഒഴുകുന്നുണ്ടെങ്കിലും ഇതൊന്നും നടിയുടെ കരിയറിനെ ഒരുതരത്തിലും ബാധിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. ഓരോ ദിവസം കഴിയുംതോറും സിനിമയില്‍ വലിയ വലിയ സ്ഥാനങ്ങളാണ് ഈ നടി സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. മാത്രമല്ല തന്റെ ഓരോ സിനിമകളും ബുദ്ധിപൂര്‍വ്വമാണ് കീര്‍ത്തി തിരഞ്ഞെടുക്കുന്നത് .
https://youtu.be/paf0TAc-rAQ