സിനിമ താരങ്ങൾ ഗോസിപ്പ് കോളങ്ങളിൽ പെടുന്നത് പതിവാണ്. ചിലരൊക്കെ ഇതിനോട് പ്രതികരിക്കാറുണ്ടെങ്കിലും ചില താരങ്ങളൊക്കെ ഇതിനുമുന്നിൽ മൗനം പാലിച്ചാണ് നിൽക്കാർ. അത്തരത്തിൽ ഏറ്റവും കൂടുതൽ ഗോസിപ്പ് നേരിട്ട ഒരു നടനാണ് ജയം രവി.
ഒരിക്കൽ ഈ നടൻ തന്നെ പറഞ്ഞിട്ടുണ്ട് ജയം എന്ന വാക്ക് പേരിൽ മാത്രമേ ഉള്ളൂ എല്ലാം പരാജയം എന്ന് കേൾക്കേണ്ടി വന്ന ഒരു കാലം തനിക്കുണ്ടായിരുന്നു എന്ന്. അന്ന് കരിയറിൽ വലിയ നഷ്ടം നേരിട്ട ജയം രവിയെ ജീവിതത്തിലും പലരും തകർക്കാൻ ശ്രമിച്ചു. ഇതിനോടകം നടനെ കുറിച്ചുള്ള നിരവധി വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
also read
സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ കോടികള്‍ സമ്പാദിച്ചു , നായിക ആവാന്‍ ഒരുങ്ങി സാറ അര്‍ജുന്‍
കൂടെ അഭിനയിച്ച നടിന്മാരുമായി പ്രണയത്തിൽ എന്നും , വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന് തുടങ്ങിയ വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. എന്നാൽ ഇതിനോടെല്ലാം മൗനം പാലിച്ചുകൊണ്ടാണ് നടൻ പ്രതികരിച്ചത്. ഒടുവിൽ ഗോസിപ്പിൽ പേര് ചേർക്കപ്പെട്ട നടി മറ്റൊരാളെ വിവാഹം കഴിച്ചതോടെ അത് വ്യാജ വാർത്തയാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായി.
താരം അഭിനയിച്ച നിരവധി സിനിമകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവനിൽ താരം ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അത് താരത്തിന്റെ കരിയറിലും വ്യക്തിജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാക്കി. ഇതിനുശേഷം നടന്റെ ആരാധകരുടെ എണ്ണം കൂടി .