ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും പുതിയൊരു ജീവിതത്തിലേക്ക് കടന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചകൾ. പലരും വിമർശനങ്ങളും സദാചാരവും പറഞ്ഞാണ് എത്തുന്നത്. ഗോപി സുന്ദറയും അഭയ ഹിരൺമയിയും തമ്മിലുള്ള ബന്ധം അവസാനിച്ചത് എപ്പോഴാണെന്ന് തുടങ്ങിയ സംശയങ്ങളും ഉയർന്ന് വന്നു.
നിരന്തരം താരങ്ങളെ വിമർശിക്കുന്നതിന് മുൻപ് ഒത്തിരി കാര്യങ്ങൾ ചിന്തിക്കേണ്ടതായി ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഗോപിയുടെ ആദ്യ ഭാര്യയെക്കാൾ ഇപ്പോൾ ഏറ്റവും തകർന്നു നിൽക്കുന്നത് ഹിരൺമയി ആവാമെന്നാണ് നിധി കുര്യൻ എന്ന ആരാധിക എഴുതിയ കുറിപ്പിലൂടെ പറയുന്നു. കുറിപ്പിലെ വാക്കുകൾ ഇങ്ങനെ,
ALSO READ
അമൃത സുരേഷിനെയും അവരുടെ പാട്ടുകളും ഇഷ്ടമാണെന്ന് പറഞ്ഞാണ് ആരാധിക സംസാരിച്ച് തുടങ്ങിയത്. ‘എനിക്ക് അമൃത സുരേഷിന്റെ പാട്ടുകൾ ഇഷ്ട്ടമാണ്. അവരെ കാണാൻ ഇഷ്ട്ടമാണ്. മകൾക്കൊപ്പം അവർ ചെയ്യുന്ന വ്ലോഗുകൾ ഇഷ്ട്ടമാണ്. അവരുടെ ചില ആറ്റിറ്റിയൂഡ്സ് ഇഷ്ട്ടമാണ്. ആരും പൂർണത നേടിയവരില്ലല്ലോ. ചെറിയ പ്രായത്തിൽ അവർ ഒരാളെ സ്നേഹിച്ചു, വിവാഹം കഴിച്ചു. ജീവിച്ചു. അവർക്കു മാത്രമറിയാവുന്ന വ്യകതിപരമായ കാരണങ്ങളാൽ വേർപിരിഞ്ഞു. അതൊക്കെയും എത്രയോ വ്യക്തിപരമായ കാര്യങ്ങളാണ്.
അവർ അറിയപ്പെടുന്ന ഗായികയും പബ്ലിക് ഫിഗറും ആയത് കൊണ്ട് അവരുടെ ജീവിതവും സന്തോഷവും വേദനകളും പ്രണയവും ഒക്കെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്ത് ആഘോഷിച്ചു. (സ്വാഭാവികം – ഓരോ ദിവസവും പുതുമ നിറഞ്ഞ കഥകൾ വേണമല്ലോ). അമൃതയുടെയും ഗോപിയുടെയും പോസ്റ്റിന്റെ താഴെ വരുന്ന കമന്റുകൾ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്’.
അമൃതയും ഗോപിയും പുതിയ ബന്ധത്തിൽ ആയപ്പോൾ ഏറ്റവും തകർന്നത് അഭയ ആയിരിക്കുമെന്നാണ് ആരാധികയുടെ അഭിപ്രായം. ‘ആരെയും വിധിക്കാൻ നിൽക്കുന്നില്ല. ഗോപിയുടെ ആദ്യ ഭാര്യയെക്കാൾ ഇപ്പോൾ ഏറ്റവും തകർന്നു നിൽക്കുന്നത് ഹിരൺമയി ആവാം. എത്രത്തോളം അവർ ആ ബന്ധത്തിന്റെ പേരിൽ പൊതു വേദികളിലും സോഷ്യൽ മീഡിയയിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. ചീത്ത വിളികൾ കേട്ടിട്ടുണ്ട്. എല്ലാം സഹിച്ചും അവർ ആ ബന്ധത്തിൽ ചേർന്ന് നിന്നു. ഇപ്പോൾ അവരനുഭവിക്കുന്ന വേദനയെ കുറിച്ച് ഞാൻ ഓർക്കുന്നു’.
ഇനി കളിയാക്കുന്നവരോട് പറയാനുള്ളത് ഇത്രമാണ്.. ‘ഓരോ വിട്ടു കൊടുക്കലും മരണ തുല്യമാണ്. ജീവന് തുല്യം സ്നേഹിച്ച മനുഷ്യരെ മറ്റൊരാൾക്ക് വിട്ടു കൊടുക്കുമ്പോൾ ഉണ്ടാകുന്ന വേദനയെ കുറിച്ചോർക്കുന്നു. അങ്ങനെ ഒക്കെ പറയുമ്പോളും സ്നേഹം ഈസ് ബ്ലൈൻഡ് എന്നാണല്ലോ. നമ്മുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാവാം.
ALSO READ
നമ്മൾ തെറ്റെന്നു കരുതുന്ന പലതും മറുഭാഗത്തിന് ശരിയുമാകാം. പിന്നെ സദാചാരം. എനിക്കാ വാക്കിൽ വലിയ വിശ്വാസം ഇല്ല. പക്ഷേ സ്നേഹിക്കുന്ന ഒരാളെ പറ്റിക്കുന്നതും ചതിക്കുന്നതും വഞ്ചിക്കുന്നതും ട്രസ്റ്റ് വർത്തി ഇരിക്കുന്നതും സങ്കടകരമാണ്. എങ്കിലും. മനുഷ്യനല്ലേ.. ആരും ആരെയും വിധിക്കാതെ ഇരിക്കട്ടെ. അവരായി അവരുടെ പാടായി. അടുത്ത പാട്ടായി. നമുക്കെത്ര കാര്യങ്ങളുണ്ട് ചെയ്യാനുണ്ടെന്ന് പറഞ്ഞ് അതിനെ പറ്റിയും കുറിപ്പ് നീളുന്നുണ്ട്.