സംഗീത സംവിധായകന് ഗോപി സുന്ദര്‍ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പലപ്പോഴും താരത്തിന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാറുണ്ട്. ഇതിന് പിന്നാലെ കൂടുതല്‍ വിമര്‍ശനമാണ് ഈ താരം കേള്ക്കേണ്ടിവരാര്. ഗായിക അഭയാ ഹിരണ്‍മഴിയുമായി ഗോപി സുന്ദര്‍ ലിവിംങ് ടുഗതര്‍ ആരംഭിച്ചതും, ഇതിന് പിന്നാലെ ഗായിക അമൃത സുരേഷുമായി ഒന്നിച്ചതെല്ലാം വലിയ വാര്‍ത്തയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം പ്രിയക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചും താരം എത്തി. ഇപ്പോള്‍ ഇതാണ് ചര്‍ച്ച. തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയും ഗോപി സുന്ദര്‍ കൊടുത്തിട്ടുണ്ട്. ഇറ്റ്സ് മൈ ലൈഫ് എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഇത് പബ്ലിക് പ്ലാറ്റ്ഫോമാണ്. എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള ഇടം. അക്കൗണ്ട് പ്രൈവറ്റാക്കൂ, ഞങ്ങള്‍ ആരും പറഞ്ഞില്ലല്ലോയെന്നായിരുന്നു പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ഇട്ടത്. ഇതിന് നമസ്ക്കാരമെന്നായിരുന്നു ഗോപി സുന്ദര്‍ മറുപടി പറഞ്ഞത്.
അതേസമയം മോശം കമന്റ് ഇട്ട ആളോട് , സോഷ്യല്‍മീഡിയയില്‍ മോശം ഭാഷ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നായിരുന്നു ഗോപി സുന്ദര്‍ മറുപടി പറഞ്ഞു. അത് ഞാന്‍ തെളിയിച്ച് തരണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Also read
അവള് കുടുംബവുമായി ഒത്ത് പോയാല്‍ അവളില്‍ വിജയ് ദേവരകൊണ്ട വീഴും; നടന്റെ വിവാഹത്തെ കുറിച്ച്
എത്ര സ്ത്രീകളെയാണ് കരയിപ്പിച്ചത്. എനിക്ക് ഒത്തിരി ബഹുമാനമുള്ള മ്യുസിഷ്യന്‍ എന്ന കമന്റിനും ഗോപി സുന്ദര്‍ മറുപടിയേകിയിരുന്നു. ആരെങ്കിലും നിങ്ങളുടെ മുന്നില്‍ വന്ന് കരഞ്ഞോ, ആരുടെ കണ്ണീരാണ് നിങ്ങള്‍ കണ്ടതെന്നായിരുന്നു ഗോപി സുന്ദര്‍ ചോദിച്ചു. ഇതെല്ലാം ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.