ബാലേട്ടനെ വിവാഹത്തിന് ക്ഷണിച്ച് മകള്‍; ഇത് ഗോപികക്ക് ഗോവിന്ദ് കൊടുത്ത സര്‍പ്രൈസ്

152

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകാൻ പോവുകയാണ്. പെട്ടന്ന് ഒരു ദിവസം ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയ ഫോട്ടോ പുറത്തുവന്നത്. അതുവരെ യാതൊരു സൂചനയും നൽകിയിരുന്നില്ല. ജനുവരി 28നാണ് ആ താരവിവാഹം നടക്കുക. ഇപ്പോൾ വിവാഹത്തിന്റെ തിരക്കിലാണ് ഇവർ. 

ഇതിനിടെ ഇപ്പോഴിതാ നടൻ മോഹൻലാലിനെ വിവാഹത്തിന് ക്ഷണിച്ചിരിക്കുകയാണ് ഇവർ. വിവാഹം ക്ഷണിക്കാൻ മോഹൻലാലിന് അടുത്ത് എത്തിയ വീഡിയോ ജിപി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചു. ഗാപികയ്ക്ക് ഇത് സർപ്രൈസ് ആയിരുന്നു എന്ന് പറഞ്ഞാണ് ജിപി വീഡിയോ പങ്കുവെച്ചത്.

Advertisements

എന്നാൽ ലാൽ ആ സമയത്ത് വിദേശത്ത് ഷൂട്ടിംഗിൽ ആയിരിക്കും എന്നും അറിയിച്ചു. വിവാഹ ക്ഷണക്കത്തിനൊപ്പം മുണ്ടും നൽകി ജിപിയും ഗോപികയും മോഹൻലാലിന്റെ അനുഗ്രഹം വാങ്ങിക്കുന്നത് വീഡിയോയിൽ കാണാം.

അതേസമയം ബാലേട്ടൻ എന്ന ചിത്രത്തിൽ ഗോപികയും സഹോദരി കീർത്തനയും ലാലിന്റെ മക്കളായി അഭിനയിച്ചിരുന്നു. ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിന് ശേഷം ഗോപിക സീരിയൽ ആണ് തിളങ്ങിയത്.

Advertisement