ഈ അടുത്തായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെ വിവാഹം കഴിഞ്ഞത്. വലിയ ആഘോഷത്തോടുകൂടി നടത്തിയ വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കുചേര്‍ന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
വിവാഹ ശേഷമുള്ള തങ്ങളുടെ കിടിലന്‍ ഫോട്ടോസും ഈ ദമ്പതികള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഹണിമൂണിലാണ് ഇരുവരും. നേപ്പാളിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാനായി പോയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഗോപികയുടെ ഒരു പഴയ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ഇഷ്ടങ്ങളെ കുറിച്ചൊക്കെയായിരുന്നു ഗോപിക ഇതില്‍ പറയുന്നത്. താനൊരു ടിപ്പിക്കല്‍ ഫാമിലി ഗേള്‍ ആണെന്നും കുറേക്കാലം വീട്ടുകാരെ പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് തന്നെ ബിഗ് ബോസിന്നു കോള്‍ വന്നാലും പോവില്ലെന്നും ഗോപിക പറയുന്നു.
തന്റെ അഭിനയം ഇഷ്ടമാണെന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ തന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ലെന്നും താന്‍ ഒരു പ്രശ്‌നത്തില്‍ പെട്ടാല്‍ ആദ്യം വിളിക്കുന്നത് തന്റെ അമ്മയെയും അച്ഛനെയും തന്നെയാണെന്നും ഗോപിക പറയുന്നു.
നല്ലതാണേലും ചീത്തയാണേലും അച്ഛനും അമ്മയുമാണ് കൂടെ നില്‍ക്കുന്നത്. പക്ഷേ പ്രശ്‌നം താന്‍ തന്നെ മാക്‌സിമം സോള്‍വ് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും പൃഥ്വിരാജാണ് തന്റെ സെലിബ്രിറ്റി ക്രഷ് എന്നും കല്യാണം കഴിച്ചുവെന്ന് കരുതി പൃഥ്വിരാജിനോട് ക്രഷ് തോന്നാന്‍ പാടില്ലെന്നില്ലല്ലോ എന്നും ഗോപിക പറയുന്നു.