ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. വേറിട്ട ആലാപന ശൈലിയുമായെത്തിയ അമൃത ഷോയിൽ നിന്ന് പുറത്തായെങ്കിലും ആരാധകരുടെ ഹൃദയങ്ങളിൽ ചേക്കേറിയിരുന്നു.
ആദ്യം അമൃതയെ വിവാഹം ചെയ്തത് തെന്നിന്ത്യൻ താരമായ നടൻ ബാല ആയിരുന്നു. ഒരു മകളായ ശേഷം ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. അതേ സമയം അടുത്തിടെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒന്നിച്ചതോടെ അമൃതയുടെ ആദ്യ വിവാഹവും വിവാഹമോചനവും ഒക്കെ ചർച്ചയായി മാറിയിരുന്നു. നിരവധി പേരാണ് അമൃതയുടെയും ഗോപി സുന്ദറിന്റെയും ഭൂതകാലം ചികഞ്ഞെടുത്ത് എത്തിയത്.
പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായ അമൃത സുരേഷും ഗോപി സുന്ദറും വീണ്ടും ഇരുവരുടേയും പ്രണയചിത്രം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. നേരത്തെ സോഷ്യൽമീഡിയ മുഴുവനായും ഇരുവരുടേും പുറകെ ആയിരുന്നെങ്കിലും ഇടയ്ക്ക് നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹം വന്നതോടെ എല്ലാവരുടേയും ശ്രദ്ധ തിരിഞ്ഞു.
ക്യാമറ കണ്ണുകളിപ്പോൾ വിക്കിയുടേയും നയൻസിന്റേയും കൂടെ ആയതോടെ ഗോപി സുന്ദറിനേയും അമൃതയേയും വിമർശകർ വിട്ടെന്ന മട്ടിലാണ്. ഈ അവസരത്തിലാണ് പുതിയ ചിത്രവുമായി ഗോപി സുന്ദർ രംഗത്തെത്തിയിരിക്കുന്നത്.
മുമ്പ് തങ്ങളുടെ പൂർവ്വകാലം ചികയുന്നതും വിവാദവാർത്തകൾ പ്രചരിപ്പിക്കുന്നതും പതിവായിരുന്നെങ്കിലും നിലവിൽ സ്ഥിതിഗതികൾ മാറിയ മട്ടാണ്. അതുകൊണ്ടുതന്നെ വിമർശകരെ ഭയക്കാതെ തന്നോട് ചേർന്ന് ഇരിയ്ക്കുന്ന അമൃതയ്ക്കൊപ്പമുള്ള സെൽഫി ചിത്രം ഇൻസ്റ്റഗ്രാമിലൂടെ ഗോപി സുന്ദർ പങ്കുവച്ചിരിക്കുകയാണ്. അമൃതയെ ടാഗ് ചെയ്തിട്ടുമുണ്ട്. ലവ് എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ.
എന്നിരുന്നാലുംഫോട്ടോയ്ക്ക് താഴെ ഇരുവരെയും പ്രശംസിയ്ക്കുന്നവരും വിമർശിക്കുന്നവരും ഒത്തുചേർന്നിട്ടുണ്ട്. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിയ്ക്കുക, ഇഷ്ടമുള്ളവർക്കൊപ്പം ജീവി്ക്കുക, സമാധാനത്തോടെ ജീവിയ്ക്കുക എന്നതാണ് പ്രധാന്യം തുടങ്ങിയ കമന്റുകളാണ് കൂടുതലും. അമൃതയുടെ കുട്ടി അവന്തികയെ കൂടെ പരിഗണിക്കണേ എന്ന് പറയുന്നവരും കുറവല്ല.
ആഴ്ചകൾക്ക് മുൻപാണ് അമൃതയ്ക്കൊപ്പമുള്ള ഒരു സെൽഫി ചിത്രം പങ്കുവച്ചുകൊണ്ട് പ്രണയത്തിലാണ് എന്ന വാർത്ത ഗോപി സുന്ദർ അറിയിച്ചത്. തുടർന്ന് ഇരുവരുടെയും ജീവിതത്തിലെ കഴിഞ്ഞ കാലങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയായിരുന്നു.
ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം പാപ്പുവെന്ന് വിളിക്കുന്ന അവന്തിക എന്ന മകൾക്കൊപ്പമായിരുന്നു അമൃതയുടെ ജീവിതം. അതേസമയം, വിവാഹം കഴിച്ച പ്രിയയുമായുള്ള ദാമ്പത്യം അവസാനിപ്പിയ്ക്കാതെ തന്നെ അഭയ ഹിരൺമയിയുമായി ലിവിൻ റിലേഷനിലായിരുന്നു ഗോപി സുന്ദർ. ഈ ബന്ധത്തിൽ നിന്നും വേർപെട്ടതിന് ശേഷമാണ് അമൃതയ്ക്കൊപ്പം പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നത്.
ഗോപി സുന്ദർ അമൃതയുടെ മകൾക്ക് ആശംസകൾ അറിയിച്ചും കൂടെ നിൽക്കുന്ന ഫോട്ടോകൾ പങ്കുവെച്ചും കൂടെയുണ്ടെന്ന സന്ദേശം ഇടയ്ക്കിടെ വെളിപ്പെടുത്തുന്നുമുണ്ട്.