‘അമൃതയെ പോലെ ഒരു സ്ത്രീയെ ഞാന്‍ വേറെ കണ്ടിട്ടില്ല’; അമൃത സുരേഷിനെ വാനോളം പുകഴ്ത്തി ഗോപി സുന്ദര്‍

148

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ താരമായിരുന്നു ഒരു കാലത്ത് അമൃത സുരേഷ്. തരംഗമായിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. ഷോയില്‍ വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും സംഗീത ലോകത്തിന്റെ ശ്രദ്ധ നേടാന്‍ അമൃതയ്ക്ക് സാധിച്ചു. പിന്നാലെ താരം പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു.

നടന്‍ ബാല അമൃത സുരേഷിനെ വിവാഹം കഴിച്ചെങ്കിലും 2015 മുതല്‍ പിരിഞ്ഞു താമസിച്ച ഇരുവരും 2019ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് മകള്‍. മകളുടെ കസ്റ്റഡി അമൃത സുരേഷിനാണ്. ഇടയ്ക്ക് പാപ്പുവിനെ കാണാനായി ബാല എത്താറുണ്ട്.

Advertisements

ബാല അടുത്തിടെ ഡോ. എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. ഇതിനിടെ സംഗീതമാണ് തന്റെ വഴിയെന്ന് വെളിപ്പെടുത്തി അമൃത സഹോദരി അഭിരാമിയ്ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരിലൊരു സംഗീത ബാന്റ് ആരംഭിക്കുകയും ഷോകള്‍ നടത്തുന്നുമുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു ചിത്രങ്ങള്‍. ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Also Read: റിമി ടോമി മതം മാറി? ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്തി താരം, ദൈവം അനുഗ്രഹിക്കട്ടെ എന്ന് കമന്റുകൾ, വിമർശിച്ചും നിരവധി പേർ

ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലായതോടെ സോഷ്യല്‍മീഡിയ സജീവമായിരിക്കുകയാണ്. വിവാദങ്ങള്‍ കത്തിച്ചും താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നും എല്ലായ്‌പ്പോഴും സോഷ്യല്‍മീഡിയ കൂടെ തന്നെയുണ്ട്. വെട്ടുക്കിളി ആക്രമണത്തിന് ഒന്നും ചെവി കൊടുക്കാതെ അമൃത സുരേഷും ഗോപി സുന്ദറും സ്വന്തം ജീവിതം ആസ്വദിക്കുകയാണ്.

ചിത്രങ്ങളും വിശേഷങ്ങളും മുറപോലെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയയ്ക്കുന്നുമുണ്ട്. ആദ്യമൊക്കെ പ്രണയ വെളിപ്പെടുത്തിയ ഉടനെ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് നേരെ എല്ലാം വ്യാപകമായ വിമര്‍ശനങ്ങളും ട്രോളുകളും ആയിരുന്നു വന്നിരുന്നത് എങ്കിലും, ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്.

ഈ താരങ്ങളെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തു കഴിഞ്ഞു. പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് നല്ല രീതിയില്‍ കമന്റ് ചെയ്യുന്നവരാണ് കൂടുതല്‍. മേയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നാണ് ഏറ്റവും പുതിയ ഫോട്ടോയ്ക്ക് വന്നിരിയ്ക്കുന്ന കമന്റുകള്‍.

ഇപ്പോഴിതാ അമൃതയും ഗോപി സുന്ദറും ഒന്നിച്ച് നല്‍കിയ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഗോപി സുന്ദര്‍ അമൃതയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ‘ഏതൊരു പെണ്ണും അവരുടെ പാര്‍ട്ണറുമായി ഉണ്ടായേക്കാവുന്ന ചെറിയ ചില പ്രശ്‌നങ്ങള്‍ പോലും വളരെ പക്വതയോടെയാണ് അമൃത കൈകാര്യം ചെയ്യുക’ എന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്.

Also Read: ആ സൂപ്പർ ഹിറ്റ് ഗാന രംഗങ്ങൾക്ക് എല്ലാം ഞാൻ നൃത്തം ചെയ്തത് പീരിഡ്‌സ് ദിവസങ്ങളിൽ, വേദന കുറയ്ക്കാൻ എന്റെ കാലുകൾ മസാജ് ചെയ്ത് തരുന്നത് അച്ഛൻ ആയിരുന്നു: തുറന്ന് പറഞ്ഞ് സായി പല്ലവി

ഇതാണ് അമൃതയില്‍ കണ്ട വലിയ ക്വാളിറ്റി എന്നും അത് അവള്‍ക്ക് ഉണ്ടായത് അവളുടെ അനുഭവത്തിലൂടെയാണെന്നും ഗോപി സുന്ദര്‍ പറഞ്ഞു. അമൃതയെ പോലെ ഒരു സ്ത്രീയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ഗോപി സുന്ദര്‍ പറയുന്നു.

Advertisement