വീണ്ടും പാടത്ത് നിന്നുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദറും അമൃത സുരേഷും; പൊങ്കാലയുമായി പുറകെ സോഷ്യൽമീഡിയയും; മിണ്ടാട്ടമില്ലാതെ താരങ്ങൾ

400

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ താരമായിരുന്നു ഒരു കാലത്ത് അമൃത സുരേഷ്. തരംഗമായിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു അമൃത. ഷോയിൽ വിജയം നേടാൻ സാധിച്ചില്ലെങ്കിലും സംഗീത ലോകത്തിന്റെ ശ്രദ്ധ നേടാൻ അമൃതയ്ക്ക് സാധിച്ചു. പിന്നാലെ താരം പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു.

നടൻ ബാല അമൃത സുരേഷിനെ വിവാഹം കഴിച്ചെങ്കിലും 2015 മുതൽ പിരിഞ്ഞു താമസിച്ച ഇരുവരും 2019ൽ നിയമപരമായി വേർപിരിഞ്ഞു. പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് മകൾ. മകളുടെ കസ്റ്റഡി അമൃത സുരേഷിനാണ്. ഇടയ്ക്ക് പാപ്പുവിനെ കാണാനായി ബാല എത്താറുണ്ട്. ബാല അടുത്തിടെ ഡോ. എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. ഇതിനിടെ സംഗീതമാണ് തന്റെ വഴിയെന്ന് വെളിപ്പെടുത്തി അമൃത സഹോദരി അഭിരാമിയ്ക്കൊപ്പം ചേർന്ന് അമൃതംഗമയ എന്ന പേരിലൊരു സംഗീത ബാന്റ് ആരംഭിക്കുകയും ഷോകൾ നടത്തുന്നുമുണ്ട്.

Advertisements

ഈ കാലയളവിലാണ് കുറച്ച് നാളുകൾക്ക് മുൻപ് സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങൾ പുറത്തുവന്നത്. ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു ചിത്രങ്ങൾ. ഇവ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നും അതല്ല വിവാഹം തന്നെ കഴിഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുക ആയിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒന്നിച്ചതോടെ അമൃതയുടെ ആദ്യ വിവാഹവും വിവാഹമോചനവും വരെ സോഷ്യൽമീഡിയ വീണ്ടും ആഘോഷിക്കുകയും വലിയ ചർച്ചയാക്കുകയും ചെയ്തു. ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദറും അമൃതയും പങ്കുവെയ്ക്കാറുണ്ട്.

ALSO READ- സബ്ജക്റ്റ് കൊടുത്തത് ഫഹദ് ഫാസിൽ, പക്ഷേ തിരക്കഥ പൂർത്തിയായപ്പോൾ നായകൻ ദിലീപ്, സംഭവം ഇങ്ങനെ, വെളിപ്പെടുത്തി പ്രമുഖ നിർമ്മാതാവ്

തെലുങ്ക് സിനിമാ ലോകത്തേക്ക് അരങ്ങേറുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ അമൃത ഗോപി സുന്ദറിനൊപ്പമുള്ള റെക്കോർഡിങ് സെഷന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളും വലിയ തോതിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. ട്രോളുകളും അധിക്ഷേപങ്ങളും കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞതോടെ അമൃത സുരേഷിന് കമന്റ് ബോക്സ് അടച്ചു പൂട്ടേണ്ടിയും വന്നു.

ഇപ്പോഴിതാ വീണ്ടും ഇരുവരുമൊന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വിൻഡ് എന്ന ക്യാപ്ഷനോടെയാണ് പരസ്പരം മുഖത്തു നോക്കി ചിരിക്കുന്ന ഒരു ചിത്രം ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോപി സുന്ദറാണ് ഈ സെൽഫി പകർത്തിയിരിക്കുന്നത്. അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രങ്ങൾ ഇതിനകം വൈറലായി മാറിക്കഴിഞ്ഞു. അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷാണ് പോസ്റ്റിന് ആദ്യം കമന്റ് രേഖപ്പെടുത്തിയത്.

ALSO READ- താൻ ചീറ്റ് ചെയ്തിട്ടുണ്ട്, ചുംബിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി ഡോ. റോബിൻ, താരത്തിന്റെ തുറന്നു പറച്ചിൽ പാർവ്വതിയോട്

തനിക്ക് ഒരു സഹോദരനെ ലഭിച്ചുവെന്നായിരുന്നു ഗോപി സുന്ദറിനെക്കുറിച്ച് നേരത്തെ അഭിരാമി പറഞ്ഞത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃതയും ഗോപി സുന്ദറും നേരത്തെ പറഞ്ഞിരുന്നു.

റെക്കോർഡിങ്ങുകളും മറ്റുമായി തിരക്കിലായതിനാൽ ഇപ്പോൾ കൊച്ചിയിലുണ്ടെന്നും പിന്നീട് ഹൈദരാബാദിലേക്കും പോവുമെന്നും ഗോപി സുന്ദർ വ്യക്തമാക്കിയിരുന്നു. ക്ഷേത്രസന്ദർശനവും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് ഇരുവരും. അതേസമയം പുതിയ ചിത്രത്തിന് താഴെയും വിമർശനങ്ങൾ നിറയുകയാണ്. എന്നാൽ, ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കേണ്ട എന്ന നിലപാടിൽ തന്നെയാണ് ഇരുവരും.

Advertisement