സോഷ്യൽമീഡിയയിൽ ആഘോഷമാണ് അമൃത സുരേഷും ഗോപി സുന്ദറുമായുള്ള ബന്ധം. ആളുകൾക്ക് ഇരുവരുടേയും ബന്ധത്തിൽ ഇത്രയേറെ താൽപര്യം കാണിക്കാൻ കാരണം അമൃത ഡൈവോഴ്സിയായ ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് എന്നതാണ്. ഗോപി സുന്ദറാകട്ടെ മുൻപ് മറ്റ് നിയമപരമായതും അല്ലാത്തതുമായ ബന്ധങ്ങളിലായിരുന്നു എന്നതും ചർച്ചകൾ പിറക്കാൻ കാരണം.
അതേസമയം, അമൃത സുരേഷിനെ ഗോസിപ്പുകളിലേക്ക് വലിച്ചിടുന്ന സോഷ്യൽമീഡിയ കുഞ്ഞാണെന്ന പരിഗണന പോലും കാണിക്കാതെ പത്തുവയസുകാരിയായ മകൾ പാപ്പു എന്ന അവന്തികയേയും വലിച്ചിഴയ്ക്കുന്നുണ്ട്. അമൃതയുടെയും ബാലയുടെയും മകൾ ആണ് പാപ്പു.
ഗോപി സുന്ദറുമായുള്ള പ്രണയ വാർത്ത വന്നപ്പോൾ മകളെ കളഞ്ഞ് പോകുമോ, മകളെ കൂടാതെ സെൽഫി എടുക്കുന്നു എന്നൊക്കെ പറഞ്ഞ് കൊണ്ട് ധാരാളം കമന്റുകൾ ഓരോ ഫോട്ടോകൾക്കും താഴെ വരുമായിരുന്നന്ന് പറയുകയാണ് അമൃത. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയുടെ മനസും കുറേയൊക്കെ മാറിയിട്ടുണ്ട്. സദാചാര വാദികൾ അവരുടെ കുറ്റപ്പെടുത്തലുകൾ നിർത്തി മറ്റ് സെലിബ്രിറ്റികളുടെ പിന്നാലെ പോവുകയാണ്.
അതേസമയം, വിവാദങ്ങളോട് പ്രതികരിച്ച് സമയം കളയാതെ സ്വന്തം ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് അമൃതയും ഗോപി സുന്ദറും. യാത്രകളും സംഗീത പരിപാടികളും കൊണ്ട് ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് ഇവർ. സമൂഹമാധ്യമങ്ങളിലും സജീവമാണ് ഇവർ.
കഴിഞ്ഞ ദിവസം അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതും. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രത്തിൽ ഭർത്താവ് എന്ന് എഴുതി ഗോപി സുന്ദറിനെ മെൻഷൻ ചെയ്തിരിക്കുകയാണ് താരം. ആദ്യമായാണ് ഭർത്താവെന്ന് അമൃത ഗോപി സുന്ദറിനെ വിശേഷിപ്പിക്കുന്നത്.
‘സൂര്യകാന്തിപ്പൂക്കൾക്കിടയിൽ പാറി നടക്കുന്ന ചിത്രശലഭം, എന്റെ ബട്ടർഫ്ളൈ’ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം ഗോപി സുന്ദർ പങ്കുവെച്ച അമൃതയുടെ ചിത്രവും ശ്രദ്ധ നേടിയിരുന്നു. ‘എന്നെ പാറിപ്പറന്ന് നടക്കാൻ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവന് നന്ദി’ എന്ന് പറഞ്ഞ് അമൃതയും ആ ചിത്രം പങ്കുവെച്ചു. ഗോപി സുന്ദറും അമൃതയും പങ്കിട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. അടുത്തിടെ ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ചം അമൃത തുറന്നുപറഞ്ഞിരുന്നു.
തിരിച്ച് പ്രതികരിക്കാത്തത് കൊണ്ട് അവരത് തുടരുന്നു. എന്നെക്കുറിച്ച് വല്ലതും പറഞ്ഞ് സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ അത് തുടരട്ടെ. ഇപ്പോഴത്തെ ജീവിതത്തിൽ സമാധാനവും സന്തോഷവുമുണ്ട്െന്നാണ് അമൃത വ്യക്തമാക്കിയത്. മകളെ വിവാദത്തിലേക്ക് വലിച്ചിടുന്നതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു അമൃത സുരേഷ്.
ഞാൻ എന്താണ് എന്നും എങ്ങിനെയാണ് എന്നും വളരെ വ്യക്തമായി അറിയുന്ന ആളാണ് എന്റെ മകൾ പാപ്പു. പത്ത് വയസ്സേ ഉള്ളൂവെങ്കിലും അവൾക്ക് അവൾക്ക് ആവശ്യത്തിന് പക്വതയുണ്ട്. എനിക്ക് എന്തും അവളെ മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ. പലപ്പോഴും ഗോസിപ്പുകൾ കണ്ട് ഞാൻ തളർന്നിരിയ്ക്കുമ്പോൾ എന്നെ ആശ്വസിപ്പിയ്ക്കുന്നത് പോലും പാപ്പുവാണ്- എന്ന് അമൃത പറയുന്നു.