ഇതേതാ പുതിയ പെണ്‍കുട്ടി; ഗോപി സുന്ദര്‍ വീണ്ടും പ്രണയത്തിലോ ?

166

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദര്‍. ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ ലൈഫിനെ കുറിച്ചുള്ള വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവാറുണ്ട്. ആദ്യത്തെ വിവാഹമോചനവും, പിന്നീടുള്ള പ്രണയം എല്ലാം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

Advertisements

ഇപ്പോഴിതാ ഗോപി സുന്ദര്‍ വീണ്ടും പുതിയ ബന്ധത്തില്‍ പ്രവേശിച്ചു എന്ന തരത്തിലുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. ഗായിക അദ്വൈത പത്മകുമാറാണ് ഗോപി സുന്ദറിനൊപ്പം ഫോട്ടോയിലുള്ള പുതിയ ആള്‍.

ഇരുവരും മധുര വൃന്ദാവനം കാണാന്‍ പോയപ്പോള്‍ എടുത്ത ഫോട്ടോസ് പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോ വൈറല്‍ ആയതോടെ നിരവധി വിമര്‍ശന കമന്റുകള്‍ ആണ് വരുന്നത്. കൂടെയിരിക്കുന്ന പെണ്‍കുട്ടി ആരാണെന്ന് അറിയാനുള്ള ആകാംക്ഷ പ്രേക്ഷകര്‍ക്കും ഉണ്ട്.

അതേസമയം ഗോപി സുന്ദറും അമൃത സുരേഷും തങ്ങളും പ്രണയം പരസ്പരം തുറന്ന് പറഞ്ഞത് മുതല്‍ വലിയ വിമര്‍ശനം ആണ് ഉയര്‍ന്നത്. പിന്നീട് ഇവര്‍ പിരിഞ്ഞെന്ന വാര്‍ത്തയും പുറത്തുവന്നു.

Advertisement