ആരാണ് കൂടെ ഉള്ളത്; വൈറലായി താരത്തിന്റെ വീഡിയോ

62

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദര്‍. ഇദ്ദേഹത്തിന്റെ പേഴ്സണല്‍ ലൈഫിനെ കുറിച്ചുള്ള വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവാറുണ്ട്. ആദ്യത്തെ വിവാഹമോചനവും, പിന്നീടുള്ള പ്രണയം എല്ലാം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

Advertisements

ഇതിനിടെ ആയിരുന്നു ആര്‍ട്ടിസ്റ്റ് ആയ പ്രിയ നായര്‍ക്ക് ഒപ്പമുള്ള ഗോപിയുടെ ഫോട്ടോകള്‍ പുറത്തുവന്നത്. ഇതും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കി.

ഇപ്പോഴിതാ പെരുമാനി എന്ന ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും ഇരുവരും ഒന്നിച്ച് എത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പെരുമാനിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന ചിത്രം ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നു. കാറില്‍ യാത്രപോകുന്ന ചിത്രത്തില്‍ പിന്‍സീറ്റില്‍ ഒരാള്‍ കൂടിയുണ്ട് എന്ന് പറഞ്ഞാണ് മയോനി പ്രിയ നായരുടെ ചിത്രം ഗോപി സുന്ദര്‍ പങ്കിട്ടത്. പിന്നാലെ നിരവധി കമന്റാണ് വന്നത്.

Advertisement