കൊച്ചുണ്ണിക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കലിയുഗവരനുമായി ഗോകുലം ഗോപാലന്‍; സംവിധാനം സന്തോഷ് ശിവന്‍, നായകന്‍ മോഹന്‍ലാല്‍ !

25

നായകനായ നിവിന്‍പോളിക്ക് ഒപ്പം ശക്തമായ അഥിതി കഥാപാത്രമായി മോഹന്‍ലാലും എത്തിയ കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രം നേടിയ വിജയത്തിന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്താന്‍ പോവുകയാണ് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ഒരുക്കാന്‍ പോകുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ബഹുഭാഷാ ചിത്രം ആയിരിക്കും. കലിയുഗവരന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ആയാണ് ഒരുക്കാന്‍ പോകുന്നത്.

Advertisements

ഈ ചിത്രത്തിന്റെ താര നിര്‍ണ്ണയം ഇപ്പോള്‍ പൂര്‍ത്തിയായി വരികയാണ്. മോഹന്‍ലാല്‍ ആയിരിക്കും ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഏതായാലും ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കും എന്നാണ് സൂചന. ഇപ്പോള്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുകയാണ് സന്തോഷ് ശിവന്‍.

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, അജു വര്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നുണ്ട്.

ദുബായ് കേന്ദ്രമാക്കിയുള്ള ലെന്‍സ് മാന്‍ സ്റ്റുഡിയോ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം സന്തോഷ് ശിവന്‍ പ്ലാന്‍ ചെയ്തിരുന്നു എങ്കിലും ഇപ്പോള്‍ ആ പ്രൊജക്റ്റ് ഉപേക്ഷിച്ചു എന്ന തരത്തില്‍ ഉള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്. ജാക്ക് ആന്‍ഡ് ജില്ലിന്റെ ഷൂട്ടിങ് ഇപ്പോള്‍ ഹരിപ്പാട് പുരോഗമിക്കുകയാണ്.

Advertisement