കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായ രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയും താരപുത്രന്‍ പ്രണവ് മോഹന്‍ലാലും ഒന്നിക്കുമ്ബോള്‍ പ്രതീക്ഷ വാനോളമാണ്.
കൂടെ സൂപ്പര്‍ഹിറ്റ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും ചേര്‍ന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ആദിയില്‍ നിന്ന്‍ വ്യത്യസ്തമായ കഥാപാത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അപ്പു.
ചില സമകാലിക പ്രശ്നങ്ങളും സാമൂഹിക മാധ്യമത്തിെന്‍റ ഉപയോഗവുമെല്ലാം നല്ല രീതിയില്‍ പറയാനും വിമര്‍ശിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.പതിവില്‍ നിന്നും വ്യത്യസ്തമായ രൂപഭാവത്തിലാണ് ഓരോ താരങ്ങളും എത്തിയത്.
അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു ഓരോരുത്തരും. താരപുത്രന്‍മാരുടെ സംഗമത്തിന് കൂടിയാണ് ഈ സിനിമ സാക്ഷ്യം വഹിച്ചത്. പ്രണവിനൊപ്പം ഗോകുല്‍ സുരേഷും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇരുവരും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വളരെ നേരത്തെ പുറത്തുവന്നിരുന്നു.
ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെയായിരുന്നു പ്രണവ് നായകനായി അരങ്ങേറിയത്. അന്ന് ഹൈദരാബാദില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. പ്രണവിന്റെ ആക്ഷന്‍ താല്‍പര്യത്തെക്കുറിച്ച് അന്ന് ഗോകുല്‍ സംസാരിച്ചിരുന്നു.
ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. എന്നായിരിക്കും ഇരുവരും ഒരുമിച്ചെത്തുന്നതെന്നായിരുന്നു പലരും ചോദിച്ചത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത് സംഭവിച്ചിരിക്കുകയാണ്. പ്രണവും ഗോകുലും ഒരുമിച്ച് അരുണ്‍ ഗോപി ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെയാണ്. അതിഥി താരമായാണ് ഗോകുല്‍ എത്തിയത്.
സിനിമയുടെ സെറ്റില്‍ വെച്ച് പ്രണവിനെ കണ്ടതിനെക്കുറിച്ച് ഗോകുല്‍ തുറന്നുപറഞ്ഞിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായതില്‍ അപ്പുവിനെ ആ വഴിക്ക് വിടുകയായിരുന്നു താനെന്ന് ഗോകുല്‍ പറഞ്ഞിരുന്നു.
സിനിമയെക്കുറിച്ച് വാചാലനായിരുന്നുവെങ്കിലും തന്റെ കഥാപാത്രത്തെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല താരം. സഖാവ് ഫ്രാന്‍സിസ് എന്ന തന്‍രെ കഥാപാത്രത്തെ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദി അറിയിച്ചാണ് താരപുത്രന്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗോകുലിന്റെ പ്രതികരണം. പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിട്ടുണ്ട്. ഗോകുല്‍ സുരേഷിന്റെ പോസ്റ്റ് കാണാം.