ഗോകുലിനെ പിന്നിലേക്ക് തള്ളി ഫോട്ടോയെടുക്കാന്‍ ദുല്‍ഖറിനെ വളഞ്ഞ് ആരാധകര്‍, മുന്നിലേക്ക് വിളിച്ച് ഒപ്പം നടത്തി ദുല്‍ഖര്‍, കൈയ്യടി

502

തെന്നിന്ത്യയിലാകെ ലക്ഷക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെ അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. കിങ് ഓഫ് കൊത്തയാണ് താരത്തിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം.

Advertisements

സിനിമാ പ്രേമികള്‍ക്ക് ഈ ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മാസ് ആക്ഷന്‍ എന്റര്‍ടെയ്നറാണ് ചിത്രം. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് ജോഷിയാണ്.

Also Read: ഒത്തിരി ഇഷ്ടമെന്ന് ചാന്ദ്‌നിയോട് ഷാജു, സേവ് ദി ഡേറ്റാണോ എന്ന് ആരാധകര്‍, താരം നല്‍കിയ കിടിലന്‍ മറുപടി കേട്ടോ

ഓണത്തിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രോമൊഷന്‍ പരിപാടികളുമായി തിരക്കിലാണ് താരങ്ങളെല്ലാം. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു.

ഇപ്പോഴിതാ പ്രൊമോഷന്‍ പരിപാടിക്കെത്തിയ ദുല്‍ഖറിന്റെയും ഗോകുല്‍ സുരേഷിന്റെയും ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ദുല്‍ഖറും മറ്റ് താരങ്ങളും പ്രസ് മീറ്റിന് വരുന്നതിനിടെ ആരാധകര്‍ വളഞ്ഞപ്പോള്‍ ഗോകുല്‍ പിന്നിലായിപ്പോകുകയും ഇത് ശ്രദ്ധിച്ച ദുല്‍ഖര്‍ ഗോകുല്‍ എവിടെയെന്ന് ചോദിച്ച് ഗോകുലിനെ മുന്നിലേക്ക് കൊണ്ടുവരികയും ചെയ്യുകയാണ്.

Also Read: ഷൂട്ടിന് പോകുമ്പോള്‍ വീട്ടില്‍ സമാധാനം ഉണ്ടാവും, ഭയങ്കര ടോര്‍ച്ചറിങ്ങാണ് അമ്മ, നടി രമ്യ കൃഷ്ണനെ കുറിച്ച് വെളിപ്പെടുത്തലുമായി മകന്‍

ഇതാണ് വീഡിയോയിലുള്ളത്. പിന്നിലായിപ്പോയ ഗോകുലിനെ ശ്രദ്ധിച്ച് മുന്നിലേക്ക് കൊണ്ടുവന്ന ദുല്‍ഖറിനെ പ്രശംസിക്കുകയാണ് ആരാധകരൊന്നടങ്കം. വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisement