ആ മനുഷ്യനെ ഈ സമൂഹം അര്‍ഹിക്കുന്നില്ല, തൃശ്ശൂരില്‍ തോറ്റപ്പോള്‍ ഞാന്‍ ശരിക്കും സന്തോഷിച്ചിരുന്നു, സുരേഷ് ഗോപിയെ കുറിച്ച് മകന്‍ ഗോകുല്‍ പറയുന്നു

353

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയിലെത്തിയ താരപുത്രനാണ് നടന്‍ ഗോകുല്‍ സുരേഷ്. ഏതാനും ചിത്രങ്ങളില്‍ താരം അഭിനയിച്ചുവെങ്കിലും വലിയ രീതിയില്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Advertisements

എന്നാല്‍ താരം ഒരു പ്രധാന വേഷത്തിലെത്തിയ പാപ്പന്‍ എന്ന സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായക വേഷത്തില്‍ എത്തിയത്.

Also Read: ആദ്യമായി കിട്ടിയ ശമ്പളം വിനിയോഗിച്ചത് ഇങ്ങനെ, മഹേഷ് ബാബുവിന്റെ മകള്‍ സിതാരയ്ക്ക് കൈയ്യടിച്ച് ആരാധകര്‍

ഇപ്പോഴിതാ തന്റെ പിതാവിനെ കുറിച്ച് ഗോകുല്‍ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്. അച്ഛന്‍ ഒരു നല്ല നടനാണ് പക്ഷേ അദ്ദേഹം നല്ലൊരു രാഷ്ട്രീയപ്രവര്‍ത്തകനാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് ഗോകുല്‍ പറയുന്നു.

സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്ക് എത്തി അദ്ദേഹം എപ്പോഴും ഒരു തണലാവാറുണ്ട്. കടം വാങ്ങിയിട്ടാണെങ്കിലും പാവപ്പെട്ടവരെ സഹായിക്കുമെന്നും എന്നാല്‍ രാഷ്ട്രീയക്കാര്‍ അങ്ങനെയല്ല, അവര്‍ നൂറ് രൂപ കൊടുത്താല്‍ അതില്‍ ആയിരം രൂപ എവിടെ നിന്നും പിരിക്കാം എന്ന് ചിന്തിക്കുന്നവരാണെന്നും ഗോകുല്‍ പറയുന്നു.

Also Read: സുനിയണ്ണെനെവിടെ എന്നാണ് ഭര്‍ത്താവിനൊപ്പം പുറത്തിറങ്ങപ്പോള്‍ കേള്‍ക്കുന്ന ചോദ്യമെന്ന് അശ്വതി, എന്നോട് ചോദിക്കുന്നത് ചന്ദ്രികയെക്കുറിച്ചാണെന്ന് അനീഷും, രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍

ആ മനുഷ്യനെയാണ് പലരും കുറ്റപ്പെടുത്തുന്നത്. നികുതി വെട്ടിച്ച കള്ളന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും ഈ സമൂഹത്തിന് അച്ഛനെ അര്‍ഹിക്കുന്നില്ലെന്നും തൃശ്ശൂരില്‍ അദ്ദേഹം തോറ്റപ്പോള്‍ താന്‍ സന്തോഷിച്ചിരുന്നുവെന്നും അദ്ദേഹം ജയിച്ചിരുന്നുവെങ്കില്‍ അച്ഛനെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടേനെ എന്നും ഗോകുല്‍ പറയുന്നു.

Advertisement