ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയിലെത്തിയ താരപുത്രനാണ് നടന്‍ ഗോകുല്‍ സുരേഷ്. ഏതാനും ചിത്രങ്ങളില്‍ താരം അഭിനയിച്ചുവെങ്കിലും വലിയ രീതിയില്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ അടുത്തിടെ തിയ്യേറ്ററിലെത്തിയ താരം പ്രധാനവേഷത്തിലെത്തിയ പാപ്പന്‍ എന്ന സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായക വേഷത്തില്‍ എത്തിയത്.
സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ചെത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു പാപ്പന്‍. ഇപ്പോള്‍ അടുത്ത ചിത്രത്തിന്റെ തിരക്കുകളിലാണ് താരപുത്രന്‍. ഇപ്പോഴിതാ മുമ്പ് സുരേഷ് ഗോപിയെ കുറിച്ച് ഗോകുല്‍ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
തന്റെ അച്ഛന്‍ ഒരു നല്ല രാഷ്ട്രീയക്കാരനല്ല. തനിക്ക് അച്ഛന്‍ അഭിനേതാവായി കാണുന്നതാണ് ഏറെ ഇഷ്ടമെന്നും അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ത്ഥ രാഷ്ട്രീയക്കാരനല്ലെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും കാരണം സാധാരണക്കാര്‍ക്ക് 100 കൊടുത്താല്‍ 1000 രൂപ എവിടുന്ന് പിരിക്കാം എന്ന് ചിന്തിക്കുന്നവരാണ് രാഷ്ട്രീയക്കാരെന്നും ഗോകുല്‍ പറയുന്നു.
അച്ഛന് അങ്ങനെയല്ല. ഒരു പത്ത് രൂപ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ 100 രൂപ കടംവാങ്ങിച്ച് പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്ന ആളാണെന്നും എന്നിട്ടും അദ്ദേഹത്തെ നികുതി വെട്ടിച്ച കള്ളന്‍ എന്നൊക്കെയാണ് വിളിക്കുന്നതെന്നും ആ സമൂഹം അച്ഛനെ അര്‍ഹിക്കുന്നില്ലെന്നും അച്ഛന്‍ ഇലക്ഷനില്‍ തോറ്റപ്പോള്‍ താനാണ് ഏറ്റവും കൂടുതല്‍ സന്തോഷിച്ചതെന്നും ഗോകുല്‍ പറയുന്നു.