സൂപ്പര്‍താരം സുരേഷ് ഗോപി മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തിന്റെ രണ്ട് മക്കളും ഇപ്പോള്‍ സിനിമാ ലോകത്ത് അരങ്ങേറ്റം നടത്തിയിരിക്കുകയുമാണ്. മൂത്തമകന്‍ ഗോകുല്‍ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഇതിനോടകം.
ഗോകുല്‍ സുരേഷ് 2016 മുതല്‍ അഭിനയത്തില്‍ സജീവമാണ്. മുദ്ദുഗൗ ആയിരുന്നു ആദ്യ ചിത്രം. അര്‍ത്തന ബിനുവാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പിന്നീട് മാസ്റ്റര്‍പീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സായാഹ്ന വാര്‍ത്തകള്‍ പോലുള്ള സിനിമകളില്‍ അഭിനയിച്ചു.
അടുത്തിടെ തിയ്യേറ്ററിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയിലും ഒരു സുപ്രധാന കഥാപാത്രത്തെ ഗോകുല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമ ചെയ്യുന്നതിന് മുമ്പ് താരരാജാവ് മമ്മൂട്ടിയെ കാണാന്‍ പോയപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് ഗോകുല്‍.
ഗോകുല്‍ തന്റെ 21ാമത്തെ വയസ്സിലാണ് മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അനുഗ്രഹം വാങ്ങാന്‍ വേണ്ടിയായിരുന്നു മമ്മൂട്ടി സാറിന്റെ വീട്ടിലേക്ക് പോയതെന്നും ഒരു പത്തോ പതിനഞ്ചോ മിനിറ്റ് അദ്ദേഹത്തെ കാണാന്‍ സമയം കിട്ടിയേക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും ഗോകുല്‍ പറയുന്നു.
എന്നാലും കുഴപ്പമില്ല അദ്ദേഹത്തെ കാണാമല്ലോ എന്ന സന്തോഷത്തിലായിരുന്നു താന്‍. അവിടെ എത്തിയപ്പോള്‍ അദ്ദേഹം തന്നെ വിളിച്ച് അടുത്തിരുത്തിയെന്നും ഏതാണ്ട് ആറ് മണിക്കൂറോളം അദ്ദേഹം തന്നോട് സംസാരിച്ചുവെന്നും ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചുവെന്നും മമ്മൂട്ടി സാര്‍ തന്നെയായിരുന്നു തനിക്ക് ഭക്ഷണം വിളമ്പി തന്നതെന്നും ഗോകുല്‍ പറയുന്നു.
തനിക്കൊപ്പം തന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. ്അവന്‍ അപ്പോള്‍ തന്നോട് പറഞ്ഞത് എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നുവെന്നായിരുന്നുവെന്നും തന്നെ സംബന്ധിച്ച് ഒരു സ്വപ്‌നം തന്നെയായിരുന്നു അതെന്നും മമ്മൂക്കയോട് ഒത്തിരി ബഹുമാനമൊക്കെ തോന്നിപ്പോയെന്നും ഗോകുല്‍ പറഞ്ഞു.