മലയാളത്തിന്റെ സൂപ്പര്‍താരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരനാണ്.
അച്ഛന് പിന്നാലെയായിരുന്നു ഗോകുല്‍ സുരേഷ് സിനിമയിലേക്ക് എത്തിയത്. എന്നാല്‍ സുരേഷ് ഗോപിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി മലയാള സിനിമ രംഗത്ത് ഒരു സ്ഥാനം ഈ താരം സ്വന്തമാക്കി.
Also Read: കണ്ണുനിറയാതെ സാറിനെ കുറിച്ച് ഒരു വാക്ക് പോലും എഴുതാനോ പറയാനോ പറ്റുന്നില്ല; രക്ഷാ രാജ്
താരത്തിന്റെ അടുത്തിടെ തിയ്യേറ്ററിലെത്തിയ പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്താ. ചിത്രത്തില്‍ ഒരു പോലീസ് വേഷത്തിലാണ് ഗോകുല്‍ എത്തുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ അച്ഛനെ കുറിച്ചും സിനിമയെ കുറിച്ചും ഗോകുല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അച്ഛന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ അച്ഛന്‍ വേറെ ഏതോ ആളായി എന്നാണ് പലരും കരുതുന്നത്. അതുപോലെയായിരുന്നു അവരുടെ പ്രതികരണമെന്നും ഇതെല്ലാം പ്രത്യേക അജണ്ട ബേസ്ഡ് ആണെന്നും എന്ത് ചെയ്താലും വിമര്‍ശനമാണെന്നും ഗോകുല്‍ പറയുന്നു.
Also Read: അമലയുടെ കാമുകന്‍ ശരിക്കും ആരെന്ന് അറിയുമോ ? ; നടി ഒളിപ്പിച്ചുവെച്ച ആ സര്‍പ്രൈസ്
പോപ്പുലേഷന്‍ കണ്‍ട്രോളിനെ കുറിച്ച് സംസാരിച്ചതാണ് ഇപ്പോള്‍ തനിക്ക് ഓര്‍മ്മ വരുന്നത്. അതിനെ കുറിച്ച് പറഞ്ഞപ്പോള്‍ തന്റെ അമ്മയുടെയും സഹോദരങ്ങളുടെയും ഫോട്ടോ വെച്ച് കുറേ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ വന്നുവെന്നും എന്തൊരു വൃത്തികേടാണ് അതെന്നും അതൊന്നും വിമര്‍ശനമല്ലെന്നും ഗോകുല്‍ പറയുന്നു.
ഇപ്പോഴത്തെ ആള്‍ക്കാരെ പോലെ അച്ഛന്‍ ഒരു അഴിമതിക്കാരനാണെങ്കില്‍ ആ കാശുകൊണ്ട് തനിക്കൊരു ഹെലികോപ്റ്ററൊക്കെ മേടിച്ച് തരുമായിരുന്നുവെങ്കില്‍ ഈ വിമര്‍ശനങ്ങളെല്ലാം പോ പുല്ല് എന്ന് പറഞ്ഞ് വിടുമായിരുന്നുവെന്നും ഗോകുല്‍ പറയുന്നു.