ഗര്‍ഭിണിയായിരുന്നപ്പോള്‍ അമ്മ കൂടുതലും പറഞ്ഞിരുന്നത് ഭക്തി കാര്യങ്ങള്‍, പിന്നെ ഞങ്ങളെങ്ങനെ വഴിതെറ്റിപ്പോയി എന്നാണ് അമ്മയുടെ സംശയം, തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

711

അച്ഛന് പിന്നാലെയായിരുന്നു ഗോകുല്‍ സുരേഷ് സിനിമയിലേക്ക് എത്തിയത്. എന്നാല്‍ സുരേഷ് ഗോപിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി മലയാള സിനിമ രംഗത്ത് ഒരു സ്ഥാനം ഈ താരം സ്വന്തമാക്കി.

Advertisements

താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്താ. ചിത്രം വിജയകരമായി മുന്നേറുകയാണ്. ചിത്രത്തില്‍ ഒരു പോലീസ് വേഷത്തിലാണ് ഗോകുല്‍ എത്തുന്നത്.

Also Read: ഞങ്ങളുടെ യഥാര്‍ത്ഥ ഓണം ജനുവരിയില്‍, മകള്‍ ഭാഗ്യയുടെ വിവാഹ വിശേഷങ്ങളുമായി സുരേഷ് ഗോപി

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ഗോകുല്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. അമ്മ നന്നായി പാട്ടുപാടുമെന്നും എന്നാല്‍ ഓണപ്പാട്ടുകള്‍ പാടിത്തരാറില്ലെന്നും ഗര്‍ഭിണിയായിരുന്ന സമയത്ത് അമ്മ ഭഗവത് ഗീത, ലളിത സഹസ്ര നാമം, അങ്ങനെയുള്ള ഭക്തി കാര്യങ്ങളൊക്കെ പറയുമായിരുന്നുവെന്നും ഗോകുല്‍ പറയുന്നു.

നിങ്ങളെല്ലാവരും വയറ്റിലുള്ളപ്പോള്‍ താന്‍ നല്ല കാര്യങ്ങളല്ലേ പറഞ്ഞുതരാറെന്നും പിന്നെ എന്താണ് നിങ്ങളെല്ലാം ഇങ്ങനെയായിപ്പോയതെന്നും അമ്മ തങ്ങളോട് ചോദിക്കാറുണ്ടെന്നും വീട്ടിലെ കാര്യങ്ങളെല്ലാം അമ്മയാണ് നോക്കുന്നതെന്നും ഗോകുല്‍ പറയുന്നു.

Also Read: ദൈവാനുഗ്രഹം, പ്രസവശേഷം ഞാന്‍ ഫീല്‍ഡ്ഔട്ടായില്ല, സന്തോഷം പങ്കുവെച്ച് മൃദുല വിജയ്

അമ്മയ്ക്ക് സംഗീതം ഒത്തിരി ഇഷ്ടമാണ്. എന്നാല്‍ വിവാഹശേഷം മക്കള്‍ ജനിച്ചതോടെ അവരെ നോക്കി വളര്‍ത്താനാണ് സംഗീതം വിട്ടതെന്നും ഇപ്പോള്‍ അമ്മ കച്ചേരിക്കൊക്കെ പോയി തുടങ്ങിയിട്ടുണ്ടെന്നും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഗോകുല്‍ പറയുന്നു.

Advertisement