എന്റെ പേരില്‍ ഒത്തിരി ടീച്ചേഴ്‌സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്, വീട്ടില്‍ എപ്പോഴും തുല്യതക്ക് വേണ്ടി സംസാരിക്കുന്ന ആളാണ് ഭാഗ്യ, ഗോകുല്‍ സുരേഷ് പറയുന്നു

286

അച്ഛന് പിന്നാലെയായിരുന്നു ഗോകുല്‍ സുരേഷ് സിനിമയിലേക്ക് എത്തിയത്. എന്നാല്‍ സുരേഷ് ഗോപിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി മലയാള സിനിമ രംഗത്ത് ഒരു സ്ഥാനം ഈ താരം സ്വന്തമാക്കി.

Advertisements

താരത്തിന്റെ അടുത്തിടെ തിയ്യേറ്ററിലെത്തിയ പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്താ. ചിത്രം വിജയകരമായി മുന്നേറുകയാണ്. ചിത്രത്തില്‍ ഒരു പോലീസ് വേഷത്തിലാണ് ഗോകുല്‍ എത്തുന്നത്.

Also Read: മമ്മൂട്ടിയുടെ അഭിനയം പെർഫോമൻസ് ബേസ്ഡ് ആണ്; പക്ഷേ ക്യാമറ ഓൺ ചെയ്ത് കഴിഞ്ഞാൽ ലാൽ വേറെ ആളാണ്; മനസ്സ് തുറന്ന് ശാന്തികൃഷ്ണ

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത് ഗോകുലിന്റെ ഒരു അബിമുഖമാണ്. തന്റെ കുടുംബത്തെ കുറിച്ചും തന്റെ കരിയറിനെകുറിച്ചുമെല്ലാമാണ് താരം സംസാരിക്കുന്നത്. താന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പലപ്പോഴും ടീച്ചര്‍ മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിക്കാറുണ്ടായിരുന്നു.

എന്നാല്‍ അച്ഛന്‍ സ്‌കൂളിലേക്ക് വരാറില്ല. അമ്മയാണ് വരുന്നതെന്നും ചിലപ്പോഴൊക്കെ കരയുമെന്നും അമ്മയെ ഒത്തിരി ടീച്ചേഴ്‌സ് കരയിപ്പിച്ചിട്ടുണ്ടെന്നും ഗോകുല്‍ പറയുന്നു. താന്‍ ക്ലാസ്‌മേറ്റ്‌സിന് വേണ്ടി എന്തും ചെയ്യാന്‍ നില്‍ക്കുന്ന ആളായിരുന്നുവെന്നും താരം പറയുന്നു.

Also Read: ഫഹദ് നമ്മളെ കളിയാക്കുന്ന ഫൺ ടൈപ്പ് ആണ്; കൂട്ടത്തിൽ ക്യൂട്ട് ദുൽഖറും; പ്രണവ് ഫിൽറ്റർ ഇല്ലാത്ത വ്യക്തിയാണ്; മനസ്സ് തുറന്ന് മാളവിക ജയറാം

തന്റെ വീട്ടില്‍ ഏറ്റവും സ്‌ട്രോങ്ങായി നില്ക്കുന്ന ആള്‍ തന്റെ അനിയത്തി ഭാഗ്യയാണ്. അവള്‍ എപ്പോഴും തുല്യതക്ക് വേണ്ടി സംസാരിക്കുമെന്നും അച്ഛനും അമ്മയുമെല്ലാം തുല്യത നല്‍കണമെന്ന് പറയുമെന്നും തങ്ങളെ വളരെ സ്‌നേഹത്തോടെയാണ് അവര്‍ വളര്‍ത്തിയതെന്നും പഠനകാര്യത്തില്‍ പോലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും താരം പറയുന്നു.

Advertisement