സ്വന്തം അച്ഛനാണ്; പക്ഷെ അയാളെ പേടിച്ച് പെപ്പർ സ്‌പ്രേയുമായാണ് ഞാൻ നടക്കുന്നത്; തുറന്ന് പറച്ചിലുമായി ഗ്ലാമി ഗംഗ

698

വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഗംഗ എന്ന ഗ്ലാമി ഗംഗ. ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ കൂടി ആണ് ഗ്ലാമി ഗംഗ. ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് താരം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.

ഫാഷനും മേക്കപ്പുമൊക്കെയായി സോഷ്യൽ മീഡിയയിൽ ആകെ ഓളം തീർത്ത് മുന്നോട്ട് പോകുന്ന ഗംഗയുടെ ടിപ്പുകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ചുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ ജീവിതം നിങ്ങൾ പുറത്ത് കാണുന്നത് പോലെ അല്ല എന്നാണ് താരം പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ ഫ്‌ളോറിലാണ് ഗംഗയുടെ തുറന്ന് പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
നമ്മൾ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; അതൊക്കെ നായികമാർ തന്നെ തുടങ്ങി വെച്ചൊരു ഏർപ്പാടായിട്ടെ എനിക്ക് തോന്നിയിട്ടുള്ളു; ഭാവനക്ക് പറയാനുള്ളത് ഇങ്ങനെ

അച്ഛൻ ആദ്യകാലങ്ങളിൽ അമ്മയെ മാത്രമാണ് ഉപദ്രവിച്ചിരുന്നത്. പിന്നെ ഞങ്ങളെയും ഉപദ്രവിക്കാൻ തുടങ്ങി. ഞങ്ങൾ കിടന്നുറങ്ങുമ്പോൾ കാലിന്റെ മുകളിൽ കയറി നിൽക്കും. കമ്പ് വെട്ടി അടിക്കുമായിരുന്നുവെന്നും ഗംഗ പറയുന്നു. അമ്മയെ നടുവിന് ചവുട്ട് തൊടിയിലേക്ക് തള്ളിയിട്ടു. വളരെ പേടിച്ചാണ് ജീവിച്ചത്. അവസാനം ഞങ്ങൾ വനിതാ കമ്മീഷനിൽ കേസ് കൊടുത്തു. ഒരുപാട് ഭീഷണിയുണ്ട്.

മുഖത്ത് ആസിഡ് ഒഴിക്കും, കൊല്ലും എന്നൊക്കെ പറഞ്ഞ് നിരവധി ഭീഷണികളുണ്ട്. അച്ഛനെ പേടിച്ച് കയ്യിൽ പെപ്പർ സ്‌പ്രേയുമായാണ് ഞാൻ നടക്കുന്നത്. ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ച് എനിക്ക് കുരുക്കിട്ട് തന്നത് അച്ഛനാണെന്ന് ഗംഗ വെളിപ്പെടുത്തിയിരുന്നു. എനിക്ക് പൊക്കമില്ലാത്തതിനാൽ കയറി നില്ക്കാൻ ഒരു ബഞ്ചും ഇട്ടു തന്നിരുന്നു. ഇങ്ങനെ ജീവിക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു.

Also Read
നാല് വർഷത്തോളം അവർ ഒരുമിച്ചാണ് ജീവിച്ചത്; പക്ഷെ പ്രഭു ഖുശ്ബുവിനെ ഉപേക്ഷിച്ചത് അച്ഛന് വേണ്ടി; സോഷ്യൽ മീഡിയയിൽ തരംഗമായി ഖുശ്ബു-പ്രഭു പ്രണയകഥ

എന്റെ സ്ലാങ്ങ് തിരുവനന്തപുരം ആണെന്ന് പറഞ്ഞ് വിമർശനമാണ്. ഞാൻ എങ്ങനെ ആണോ അതേപ്പോലെ നില്ക്കാനാണ് എനിക്കിഷ്ടം. എനിക്ക് ഒരു അവതാരകയാകാനാണ് ആഗ്രഹമെന്നും താരം പറയുന്നുണ്ട്. കോവിഡ് കൊടുമ്പിരിക്കൊണ്ട സമയത്താണ് ഗംഗ യൂട്യൂബ് ചാനൽ തുടങ്ങിയത്. അന്ന് കുടിയന്റെ മക്കളായിരുന്നെങ്കിൽ ഇന്ന് ഗ്ലാമി ഗംഗയും അമ്മയും അനിയത്തിയും ആണെന്നാണ് അറിയപ്പെടുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Advertisement