ഏഴാമത്തെ വയസ്സില്‍ അച്ഛന്റെ ബന്ധു ലൈംഗികമായി ഉപദ്രവിച്ചു, അന്ന് ആരോടും തുറന്നുപറയാന്‍ കഴിഞ്ഞില്ല, അച്ഛന്‍ അടിക്കുമോയെന്ന് പേടിയായിരുന്നു, തുറന്നുപറഞ്ഞ് ഗ്ലാമി ഗംഗ

87

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ടിപ്‌സ് വീഡിയോകള്‍ ചെയ്തുകൊണ്ടാണ് ഗ്ലാമി ആരാധകരെ സ്വന്തമാക്കിയത്. യൂട്യൂബിലെ താരമായ ഗംഗയ്ക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്.

Advertisements

കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന പീ ഡ ന ങ്ങ ളെ കുറിച്ചും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഗ്ലാമി നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Also Read:അച്ഛനെ പേടിയായിരുന്നു, എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടേയില്ല, കുട്ടികള്‍ക്ക് മുന്നില്‍ മനസ്സുതുറന്ന് ദിലീപ്

ഇപ്പോഴിതാ താന്‍ കുട്ടിക്കാലത്ത് നേരിട്ട നടുക്കുന്ന സംഭവം തുറന്നുപറയുകയാണ് ഒരു അഭിമുഖത്തില്‍ ഗ്ലാമി ഗംഗ. താന്‍ നാലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ സെക്ഷ്വലി അഭ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യം എവിടെയും താന്‍ തുറന്നുപറഞ്ഞിട്ടില്ലെന്നും ഗ്ലാമി ഗംഗ പറയുന്നു.

തനിക്ക് ഏഴൊ എട്ടോ വയസ്സുള്ളപ്പോഴായിരുന്നു സംഭവം. തന്നെ അച്ഛന്റെ ഒരു ബന്ധുവാണ് ലൈംഗികമായി ഉപദ്രപിച്ചതെന്നും അതെല്ലാം തനിക്ക് ആരോടെങ്കിലും തുറന്നുപറയണമെന്നുണ്ടായിരുന്നുവെന്നും താന്‍ നല്ല വേദനയായിരുന്നു അനുഭവിച്ചതെന്നും ഗ്ലാമി ഗംഗ പറയുന്നു.

Also Read: സൗജന്യമായി സലാറിന്റെ നൂറ് ടിക്കറ്റുകള്‍ താന്‍ നല്‍കാമെന്ന് നിഖില്‍ സിദ്ധാര്‍ഥ് , വമ്പന്‍ ഓഫര്‍

അന്ന് അക്കാര്യം പറയാന്‍ തനിക്ക് ആരുമുണ്ടായിരുന്നില്ല. അമ്മയുണ്ടായിരുന്നു. പക്ഷേ എപ്പോഴും സങ്കടത്തിലായതിനായതില്‍ പറയാന്‍ തോന്നിയിട്ടില്ലെന്നും സാധാരണ പെണ്‍കുട്ടികള്‍ക്ക് എന്ത് ആവശ്യത്തിനും അവരുടെ അച്ഛന്മാരുണ്ടാവുമെന്നും തനിക്ക് ഇല്ലായിരുന്നുവെന്നും അച്ഛനോട് ഒരു അടുപ്പവുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

എനിക്ക് ഇന്നും എവിടെയും സുരക്ഷിതത്വം കിട്ടിയിട്ടില്ല. ആ സംഭവം നടന്നയുടനെ താന്‍ അവിടെ നിന്നും ഇറങ്ങിയോടിയെന്നും അമ്മയുടെ അടുത്ത് പോയി പൊട്ടിക്കരയണമെന്ന് തോന്നിയിരുന്നുവെന്നും പക്ഷേ വീട്ടിലെത്തിയപ്പോള്‍ അച്ഛനും അമ്മയും തമ്മില്‍ ബഹളമായിരുന്നുവെന്നും അതുകൊണ്ട് ഒന്നും പറഞ്ഞില്ലെന്നും കുറേക്കാലം കഴിഞ്ഞിട്ടാണ് അമ്മയോട് ഇക്കാര്യം പറഞ്ഞതെന്നും രാത്രിയില്‍ ഇപ്പോഴും തനിക്ക് ലൈറ്റ് ഇടാതെ കിടന്നുറങ്ങാന്‍ പേടിയായിരുന്നുവെന്നും ഗ്ലാമി ഗംഗ പറയുന്നു.

Advertisement