സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ടിപ്സ് വീഡിയോകള്‍ ചെയ്തുകൊണ്ടാണ് ഗ്ലാമി ആരാധകരെ സ്വന്തമാക്കിയത്. യൂട്യൂബിലെ താരമായ ഗംഗയ്ക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്.
കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന പീ ഡ ന ങ്ങ ളെ കുറിച്ചും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഗ്ലാമി നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇപ്പോള്‍ സ്വന്തമായി കുറച്ച് സ്ഥലം വാങ്ങി ഒരു വീട് പണിയുന്നതിന്റെ സന്തോഷത്തിലാണ് ഗംഗയും കുടുംബവും. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഗംഗയ്ക്ക് ഗൗരി എന്ന സഹോദരിയുണ്ട്. ഗംഗയുടെ വീഡിയോയില്‍ അധികമൊന്നും വരാറില്ലെഹ്കിലും ഗൗരിയെ കുറിച്ച് ഗംഗ എപ്പോഴും സംസാരിക്കാറുണ്ട്.
ഇപ്പോഴിതാ അനിയത്തിക്കൊപ്പം ഒരു ക്യു ആന്‍ഡ് എ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഗംഗ. ഗൗരിക്ക് 23 വയസ്സാണെന്നും എസ്എസ്സി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനത്തിന്‍ താത്പര്യമുള്ള ഗൗരിക്ക് യുട്യൂബ് വീഡിയോ ചെയ്യുന്നതൊന്നും ഇഷ്ടമായിരുന്നില്ലെന്ന് ഗംഗ പറയുന്നു.
താന്‍ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലെന്നും കല്യാണം കഴിക്കാനുള്ള പ്ലാനൊന്നും ഇപ്പോഴില്ലെന്നും പഠിച്ച് ഗവണ്മന്റ് ജോലി വാങ്ങണമെന്നാണ് ആഗ്രഹമെന്നും ചേച്ചിയെ കുറിച്ച് തനിക്ക് അഭിമാനമാണെന്നും എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളാണ് ചേച്ചിയെന്നും തന്നോട് ദേഷ്യപ്പെടാറുണ്ടെന്നും അതുമാത്രമാണ് ചേച്ചിയിലെ കുരവുകളെന്നും ഗൗരി പറയുന്നു.
തങ്ങളുടെ കുട്ടിക്കാല ഓര്‍മ്മകളും അച്ചനെ കുറിച്ചുള്ള ഓര്‍മ്മകളുമെല്ലാം തങ്ങളെ കരയിപ്പിക്കുന്നതാണെന്നും അച്ഛന്‍ ഇരുട്ടില്‍ കല്ലെടുത്തെറിഞ്ഞ് ഓടിച്ചതും കാട്ടിലൂടെ ഓടിയതും രക്ഷപ്പെട്ടതൊന്നും ഒരിക്കലും മറക്കില്ലെന്നും ഗംഗ പറയുന്നു.