മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ നിന്ന് താര വിട്ട് നിന്നപ്പോഴും മലയാളികൾ ആ ഇഷ്ടം മനസ്സിൽ സൂക്ഷിച്ചിരുന്നു. കർമം കൊണ്ട് മലയാളിയാണെങ്കിലും ജന്മം കൊണ്ട് തമിഴ്നാട്ടുകാരിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മഞ്ജു വാര്യർ.
തമിഴ്നാട്ടിലെ നാഗർകോയിലിൽ ആണ് മഞ്ജു വാര്യരുടെ ജനനം. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു. സിനിമയിൽ വന്നപ്പോഴും പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഈ പ്രായത്തിലും മഞ്ജു വാര്യർ.
ALSO READ
മലയാളികളുടെ ജോൺ ഹോനായി വിടവാങ്ങി
കഴിഞ്ഞദിവസമാണ് മഞ്ജുവിന്റെ ജന്മദിനം ആരാധകർ ആഘോഷമാക്കിയത്. അന്ന് മുതൽ മഞ്ജുവിനെ സംബന്ധിക്കുന്ന മിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ് അത്തരത്തിൽ മഞ്ജുവിന്റെ ചില വാക്കുകളാണ് വൈറലായി മാറുന്നത്.
മഞ്ജു വാര്യർ ലോക് ഡൗൺ സമയത്ത് ജർമ്മനിയിൽ പോയി എന്തൊക്കെയോ സ്‌കിന്നിന് വേണ്ടി ചെയ്തു എന്ന് കേൾക്കുന്നുണ്ടല്ലോ, എന്ന് അവതാരകൻ ചോദിക്കുമ്പോൾ ജർമ്മനിയോ എന്നാണ് തിരിച്ചു താരം മറുപടി നൽകുന്നത്. പത്താം ക്ളാസിൽ പഠിക്കുമ്പോൾ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാൻ ജർമ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ഡൗൺ സമയത്തു വീട്ടിലിരുന്ന് സമാധാനമായി എന്നും മഞ്ജു മറുപടി നൽകി.
സോഷ്യൽ മീഡിയ അഡിക്ടല്ല താൻ എന്ന് പറഞ്ഞ മഞ്ജു ഫോണുമായി തനിക്ക് ഡിറ്റാച്ഛ്ഡ് ആകാൻ വളരെ എളുപ്പമാണെന്നും പറയുന്നു. കുറച്ചു നാളുകളായി തുടങ്ങിയിരിക്കുന്ന ശീലം ഒമ്പതുമണി കഴിയുമ്പോഴേക്കും ഫോൺ താനങ് ഓഫ് ചെയ്തു വയ്ക്കും. റിലീസ് സംബന്ധമായ ചില തിരക്കുകൾ കൊണ്ട് ഫോൺ ഉപയോഗിക്കേണ്ടി വരാറുണ്ട് എന്നല്ലാതെ താൻ ഒരിക്കലും അഡിക്റ്റല്ല എന്നും മഞ്ജു വ്യക്തമാക്കി.
മുകേഷേട്ടൻ പറയുന്ന പ്പോലെ അന്തസ്സിലില്ലാത്ത കോളുകൾ വരുന്നത്‌കൊണ്ടാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അല്ല ഒരിക്കലും അല്ല, അത്തരം കോളുകൾ തനിക്ക് ഒരിക്കലും വന്നിട്ടില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു. ഞാൻ തന്നെ നിയന്ത്രണം വച്ചതാണ്. കുറച്ചു നേരം നോക്കിയിരുന്നാൽ ഉപയോഗം കൂടും എന്ന് തോന്നിയപ്പോൾ മാറ്റി. ഇല്ലെങ്കിൽ താൻ തേജസ്വിനിയെ പോലെ ആയേനെ എന്നും ചിരിച്ചുകൊണ്ട് പ്രിയ നടി പറയുന്നു.
ALSO READ
‘ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’; റിമി ടോമിയുടെ വർക്കൗട്ട് വിഡിയോ വൈറൽ
ഞങ്ങളൊക്കെ കാണുന്ന വളരെ ചാമായ, വളരെ ചിരിക്കുന്ന സന്തോഷത്തോടെ ഇരിക്കുന്ന മുഖമല്ലാതെ മറ്റെന്തിങ്കിലും ഒരു മുഖമുണ്ടോ എന്ന ചോദ്യത്തിനും മഞ്ജു മറുപടി നൽകുന്നുണ്ട്. അത് എന്റെ ചുറ്റിനും ഉള്ളവരോട് ചോദിക്കണം, എന്റെ അറിവിൽ അങ്ങനെ ഒരു മുഖമില്ല എന്നാണ് എനിക്ക് തോന്നുന്നതെന്നും മഞ്ജു ചിരിച്ചു കൊണ്ട് പറയുന്നുണ്ട്.