നാലു വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും വീണ്ടും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നു. റിതേഷ് നായകനാവുന്ന മറാത്തി ചിത്രം ‘മൗലി’യിലെ ഒരു പാട്ടുസീനിലാണ് ജനീലിയ ഭര്‍ത്താവിനൊപ്പം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ഒരു അതിഥിവേഷത്തിലാണ് ജനീലിയ എത്തുന്നത് എന്നും വാര്‍ത്തകളുണ്ട്.
ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാനം റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകര്‍ക്കുവേണ്ടി പങ്കുവെച്ചിരിക്കുന്നത്. ആദ്യ സിനിമ മുതല്‍ അവള്‍ക്കുള്ള സ്‌ക്രീന്‍ മാജിക് അതുപോലെ തന്നെയുണ്ടെന്നാണ് റിതേഷിന്റെ കമന്റ്.
‘പുതിയ ഗാനം, ദുവാന്‍ ടാക്ക്. നാലു വര്‍ഷങ്ങള്‍ക്കൊപ്പം ഭാര്യ ജനീലിയയ്ക്ക് ഒപ്പം അഭിനയിക്കുകയാണ്. ആദ്യചിത്രം മുതല്‍ ഇതുവരെയുള്ള സ്‌ക്രീനിലെ അവളുടെ മാജിക് അതുപോലെ തന്നെ തുടരുന്നു,’ എന്ന് ട്വിറ്ററില്‍ റിതേഷ് കുറിച്ചു.
ആദിത്യ സര്‍ഫോദറാണ് ‘മൗലി’യുടെ സംവിധായകന്‍. ക്ഷിതിജ് പദ്വര്‍ധന്‍ തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിക്കുന്നതും ജനീലിയ തന്നെയാണ്. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
റിതേഷിന്റെ ആദ്യ മറാത്തി ചിത്രമായ ‘ലായ് ഭാരി’ യിലെ ഉല്‍സവാഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള സമാനമായൊരു ഗാനരംഗത്തിലും നാലു വര്‍ഷം മുന്‍പ് ജനീലിയ അതിഥിവേഷത്തിലെത്തിയിരുന്നു.
‘തേരേ നാല്‍ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012ലാണ് വിവാഹിതരാവുന്നത്. റയാന്‍, റയാല്‍ എന്നിങ്ങനെ രണ്ടു ആണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിള്‍ എന്നാണ് ഇരുവരും അറിയപ്പെടുന്നത്.