തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്ന ഗീതി സംഗീത എന്ന നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത് ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ചുരുളിയിലൂടെയാണ്. അതിനുമുന്‍പും ചില സിനിമകളില്‍ താരം എത്തിയിരുന്നെങ്കിലും നടി ഗീതി സംഗീത ശ്രദ്ധിക്കപ്പെട്ടത് ചുരുളിയിലെ പ്രകടനത്തിലൂടെയാണ്.
സിനിമയിലെ പെങ്ങള്‍ തങ്ക എന്ന കഥാപാത്രം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ്കാര്‍പറ്റ് പരിപാടിയില്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗീതി സംഗീത.
തനിക്ക് പലപ്പോഴും ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയെന്ന തോന്നല്‍ ഉണ്ടാവാറുണ്ടെന്നും പക്ഷെ വിഷമം വന്നാലോ സന്തോഷം വന്നാലോ പങ്കുവെക്കാന്‍ തനിക്ക് ചുറ്റും ആളുകളുള്ളത് സന്തോഷമുള്ള കാര്യമാണെന്നും ഗീതി സംഗീത പറയുന്നു.
യാത്രകള്‍ ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള മിസ്സിംഗ് തോന്നുന്നത്. പൊതുവെ താന്‍ സോളോ ട്രിപ്പ് പോവുന്ന ആളാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയെന്ന നിലയില്‍ സുരക്ഷിതത്വത്തിന് പ്രശ്നമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും ഗീതി സംഗീത പറയുന്നു. കൂടാതെ ചുറ്റുപാടുമുള്ളവര്‍ എന്ത് പറയുന്നു എന്നതിനെ ചൊല്ലി തനിക്ക് ഒരു ആശങ്കയില്ലെന്നും ഗീതി സംഗീത പറയുന്നുണ്ട്.
താന്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയായിരിക്കുന്നിടത്തോളം ചുറ്റുപാടുമുള്ളവര്‍ എന്ത് പറയുന്നു എന്നതില്‍ വലിയ കാര്യമില്ല. അതാണ് എന്റെ അനുഭവത്തില്‍ നിന്നും മനസിലാക്കിയത്. താമസിക്കാന്‍ വീട് ചോദിക്കുമ്പോഴുള്ള പ്രശ്നം ഉണ്ട്. കൊച്ചി മെട്രോ സിറ്റി ആണ്. പക്ഷെ ഇപ്പോഴും സിനിമാക്കാര്‍, ഒറ്റയ്ക്കൊരു സ്ത്രീ എന്ന് പറയുമ്പോള്‍ അവര്‍ക്ക് ആശങ്ക ഉണ്ടെന്നും ഗീതി സംഗീത പറയുന്നു.
ഇത് നമ്മുടെ ജോലി ആണ്. ഒരാള്‍ ഒറ്റയ്ക്കായി പോവുന്നതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ടാകാം. ഒരു ബ്രോക്കറോട് വീടിന്റെ കാര്യം സംസാരിച്ചപ്പോള്‍ എന്നോട് ഭര്‍ത്താവ് ഉണ്ടോ കൂടേ എന്ന് ചോദിക്കുകയായിരുന്നു. ഭര്‍ത്താവുള്ളവര്‍ക്കേ വീട് കൊടുക്കുകയുള്ളൂ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. അതിന് വേണ്ടി ഒരു ഭര്‍ത്താവിനെ കണ്ട് പിടിക്കാന്‍ എനിക്ക് പറ്റില്ല എന്നും ഗീതി സംഗീത തുറന്നടിക്കുന്നു.