കായംകുളം കൊച്ചുണ്ണിക്ക് റിലീസിന് മുന്‍പേ ഒരു കിടിലന്‍ റെക്കോര്‍ഡ്

22

നിവിന്‍ പോളി കേരളത്തിന്റെ റോബിന്‍ഹുഡ് കൊച്ചുണ്ണിയായി വേഷമിടുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്.

Advertisements

ഇപ്പോഴിതാ ചിത്രത്തിന്റെ ജിസിസി വിതരണാവകാശം അമ്പരപ്പിക്കുന്ന തുകയ്ക്കാണ് വിറ്റു പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുവരെ ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച വിതരണാവകാശ തുകയേക്കാള്‍ വലുതാണ് ഇത്. എന്നാല്‍ തുകയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്റ്റോപ്പ് പ്രദര്‍ശനം നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍.

ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ വളരെ അതിശയകരമായ പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നും പ്രിവ്യൂ ഷോ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.

നായക വേഷം നിവിന്‍ പോളി നന്നാക്കി എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരുടെ പ്രകടനവും എടുത്തു പറയത്തക്കതാണ് എന്നും ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

Advertisement