തലമൊട്ടയടിച്ച് പൃഥ്വിരാജിന്റെ ആദ്യ നായിക , കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

218

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു ചിത്രമാണ് നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ട് ഒരു രാജകുമാരി. ഈ സിനിമയിലെ പാട്ടും കഥാപാത്രങ്ങളും എല്ലാം ആരാധക മനസ്സില്‍ ഇന്നും ഉണ്ട്. പൃഥ്വിരാജിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ഇതില്‍ രാജിന്റെ നായികയായി എത്തിയിരുന്നത് ഗായത്രി രഘുറാം ആയിരുന്നു. ഈ ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസില്‍ സ്ഥാനം പിടിക്കാന്‍ ഗായത്രിക്ക് സാധിച്ചു. ഇതിനുശേഷം മറ്റു മലയാള സിനിമകളില്‍ ഗായത്രിയെ കണ്ടിരുന്നില്ല. 

എന്നാല്‍ മലയാളികള്‍ക്ക് ഈ നടിയെ തിരിച്ചറിയാന്‍ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ട് ഒരു രാജകുമാരി എന്ന സിനിമയുടെ പേര് പറയേണ്ടിവരും. മറ്റു ഭാഷകളിലേക്ക് നോക്കുകയാണെങ്കില്‍ അങ്ങനെയല്ല. തമിഴ് സിനിമയില്‍ ഈ നടിക്ക് ആമുഖങ്ങള്‍ ആവശ്യമില്ല. കാരണം സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണ് ഗായത്രി. വലിയൊരു സിനിമ കുടുംബത്തില്‍ നിന്നാണ് ഗായത്രി വന്നത് . തുടര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി ഈ താരം, തെലുങ്ക് ചിത്രങ്ങളിലും തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഗായത്രിക്കി സാധിച്ചു. വിവാഹത്തോടെയാണ് ഈ താരം അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയത്.

Advertisements

ഇത് ആരാധകരില്‍ വിഷമം ഉണ്ടാക്കി. നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ഒരുപാട് ആഗ്രഹിച്ചു. ഒടുവില്‍ വിവാഹമോചനത്തിന് പിന്നാലെ സിനിമയിലേക്ക് തന്നെ തിരിച്ചെത്തി ഗായത്രി , എങ്കിലും പണ്ടത്തെ പോലെ അഭിനയത്തില്‍ സജീവമായി എന്ന് പറയാന്‍ കഴിയില്ല . രണ്ടാം വരവില്‍ രാഷ്ട്രീയത്തിലാണ് ഗായത്രി കൂടുതല്‍ ശ്രദ്ധ കൊടുത്തത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഗായത്രിയുടെ പുതിയ ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

Also readഅഞ്ച് മക്കളിൽ എന്നോട് കൂടുതൽ ഇഷ്ടം അവനായിരുന്നു; പക്ഷേ അവൻ പോയി; തിരിച്ചു വരുമോ എന്നറിയില്ല; നിഷ സാരംഗ്

ചിത്രത്തില്‍ തല മുണ്ഡനു ചെയ്ത ഗായത്രിയെയാണ് കാണാന്‍ കഴിയുന്നത്. തന്റെ ഇന്‍സ്റ്റഗ്മാം പേജിലൂടെ ഗായത്രി തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്. തിരുപ്പതി ക്ഷേത്രത്തില്‍ നിന്നാണ് നടി ഇങ്ങനെ ചെയ്തത്. 10 വര്‍ഷത്തെ തന്റെ പ്രാര്‍ത്ഥനയുടെ സാഫല്യം എന്ന് പറഞ്ഞാണ് ഫോട്ടോ പങ്കുവെച്ചത്. എന്നാല്‍ ഇതിനിടെ നടിക്ക് അസുഖം ഉള്ളതുകൊണ്ടാണ് മുടി കളഞ്ഞത് എന്നൊക്കെ ചിലര്‍ പറഞ്ഞു ഉണ്ടാക്കുന്നുണ്ട്.

Also readഅഞ്ച് മക്കളിൽ എന്നോട് കൂടുതൽ ഇഷ്ടം അവനായിരുന്നു; പക്ഷേ അവൻ പോയി; തിരിച്ചു വരുമോ എന്നറിയില്ല; നിഷ സാരംഗ്

2006 ല്ലായിരുന്നു ഗായത്രിയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിനുശേഷം അഭിനയം നിര്‍ത്തിയ നടി ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയി. എന്നാല്‍ നാലുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം വേര്‍ പിരിഞ്ഞു. ഇവര്‍, ശേഷം വീണ്ടും സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും ഗായത്രി എത്തി.

 

Advertisement