വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക ; ഏത് പാമ്പാണെന്ന് ട്രോളൻമാർ : ഗായത്രിയുടെ ഉണക്കമുന്തിരി പാട്ടിന് വൻ ട്രോൾ

153

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്.ഈയിടയ്ക്ക് ധാരാളം ട്രോളുകൾ വാരികൂട്ടിയ നായികയാണ് താരം. ഗായത്രിയുടെ എല്ലാ പ്രതികരണങ്ങൾക്കുമെതിരെയും ട്രോളുകൾ ഉണ്ടാവാറുണ്ട്. എല്ലാ വിഷയങ്ങളിലും താരം പ്രതികരണം അറിയിക്കാറുമുണ്ട്. ഇപ്പോഴിതാ താൻ പാടിയ പാട്ടിന്റെ പേരിലാണ് താരം ട്രോളുകൾ ഏറ്റുവാങ്ങുന്നത്.

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം പാട്ട് പാടുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ‘ഹൃദയം’ എന്ന സിനിമയിലെ ഒണക്ക മുന്തിരി എന്ന് തുടങ്ങുന്ന പാട്ടാണ് ഗായത്രി പാടുന്നത്.

Advertisements

ALSO READ

വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞതാണ്, ഒതുങ്ങി നിൽക്കേണ്ട സമയം ഒക്കെ കഴിഞ്ഞു: തുറന്നു പറഞ്ഞ് നടി സ്മിനു സിജോ

പാട്ട് പാടുന്ന രീതിയും വരികൾ തെറ്റിച്ചതും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

‘തേങ്ങ കൊത്തൊന്ന് കൊരിക്ക കൊരിക്ക, വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക,’ എന്നാണ് ഗായത്രി പാടുന്നത്. വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക എന്ന് പാടിയതോടെ ഏത് പാമ്പാണെന്ന് ചോദിച്ചാണ് പലരും രംഗത്തെത്തിയത്.

അഭിമുഖത്തിനിടയിൽ മറ്റൊരു ഹിന്ദി പാട്ടും താരം പാടുന്നുണ്ട്. അതിലെ വരികൾ ആർക്കും അറിയാത്തത് കൊണ്ട് തെറ്റിയാൽ കുഴപ്പമില്ലെന്നും കമന്റുകൾ വരുന്നുണ്ട്.

സിനിമയിൽ വന്ന നാൾ മുതൽ തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പാട്ട് പാടണമെന്നതെന്നും എല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിക്കണമെന്നും ഗായത്രി അഭിമുഖത്തിൽ പറയുന്നുണ്ട്.

ALSO READ

കുഞ്ഞ് വയർ കാണിച്ചുള്ള മൃദുല വിജയിയുടെ ഫോട്ടോയ്ക്ക് താഴെ ഷിയാസിട്ട കിടിലൻ കമന്റ് കണ്ടോ, അന്തം വിട്ട് യുവ കൃഷ്ണ

‘പാട്ട്, ഡാൻസ്, ആക്ടിംഗ് അങ്ങനെ എല്ലാം എനിക്ക് ഇഷ്ടമാണ്. ഒരുപാട് നാളായിട്ട് മനസിലുള്ളൊരു മോഹമാണ് പാട്ട് പാടണമെന്നത്. എക്സ്‌കേപ്പ് എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോൾ എന്നോട് ഡയറക്ടർ സിനിമയിൽ ഒരു പാട്ട് പാടിയാലോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ ഓക്കെ താങ്ക്യൂ അതിനെന്താ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ ആ സിനിമയിൽ പാട്ട് പാടുന്നത്. മുമ്പ് ഞാൻ സിനിമയിൽ ഒരു പാട്ട് പാടിയിരുന്നു. പക്ഷെ അത് വേണ്ടാന്ന് വെച്ചു എന്നും ഗായത്രി പറയുന്നുണ്ട്.

കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി. 2016ൽ സജിത്ത് ജഗദ്‌നന്ദൻ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരൻ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ്, 2017ൽ സഖാവ്, ഒരു മെക്‌സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക. 2018ൽ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം. സിനിമയിൽ എല്ലാതരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Advertisement