ഗായത്രി സുരേഷിന്റെ വൈറൽ ആയ ആക്സിഡന്റ് വിഡിയോയിൽ പറയുന്ന ആ ‘ജിഷിൻ’ ഞാനല്ല! ദയവ് ചെയ്തു ഇല്ലാത്ത വാർത്തകൾ ഉണ്ടാക്കി കൊടുക്കരുത്, വീട്ടിൽ പ്രായമായ അമ്മയുണ്ട് അവരെ വേദനിപ്പിയ്ക്കരുത് : അപവാദ പ്രചരണത്തിനെതിരെ നടൻ ജിഷിൻ മോഹൻ

503

നടിയും മോഡലുമായ ഗായത്രി സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറിനെ ഇടിച്ചതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതോടെ വിശദീകരണവുമായി ഗായത്രി ലൈവിലെത്തിയെങ്കിലും രൂക്ഷമായ വിമർശനങ്ങളാണ് താരത്തിന് നേരിട്ടത്.

ഒരു കാറിന്റെ സൈഡ് മിററിൽ ഇടിച്ചതാണെന്നും ശേഷം ഞങ്ങൾ നിർത്താതെ പോയതാണ് പ്രശ്‌നമായതെന്നുമാണ് നടി വീഡിയോയിൽ പറഞ്ഞത്. എന്നാൽ പ്രശ്‌നം ഉണ്ടായപ്പോൾ ചില ആളുകൾ പറഞ്ഞു കേട്ട ഒരു പേരാണ് ജിഷിൻ എന്നത്. ഈ പേരുമായി സാമ്യതയുള്ള ആളുകളെ കുറിച്ചും സോഷ്യൽമീഡിയയിൽ ചർച്ചകൾ നടന്നു.

Advertisements

ALSO READ

അവൾ എന്റെയാണ്, ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ… വിമർശനങ്ങൾക്ക് മറുപടിയുമായി നടി മുക്ത

എന്നാൽ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് തനിക്ക് നിരന്തരം സന്ദേശങ്ങൾ വന്നു എന്ന് പറയുകയാണ് സീരിയൽ താരം ജിഷിൻ മോഹൻ. റെയർ പേരെന്ന തന്റെ അഹങ്കാരം മാറികിട്ടിയെന്നും ദയവ് ചെയ്ത് ഇനി തന്റെ പേര് ഈ വിവാദവുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കരുതെന്നും ജിഷിൻ പറഞ്ഞു. ‘ആ ജിഷിൻ ഞാനല്ല (ഗായത്രി സുരേഷിന്റെ വൈറൽ ആയ ആക്സിഡന്റ് വിഡിയോയിൽ പറയുന്ന ആ ‘ജിഷിൻ’ ഞാനല്ല സൂർത്തുക്കളെ…’ – എന്ന കുറിപ്പോടുകൂടിയാണ് ജിഷിൻ ഫേസ്ബുക് ലൈവിൽ എത്തിയത്.

ജിഷിന്റെ വാക്കുകൾ ഇങ്ങനെ!

എല്ലാവർക്കും നമസ്‌കാരം. കുറച്ചുനാളായി ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കുകയിരുന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെ ഒരു ലൈവ് വരാൻ കാരണം ഗായത്രി സുരേഷിന്റെ കാർ അപകടത്തിൽ പെട്ടതുമായി സംഭവിച്ച ചില പ്രചാരണങ്ങൾ ആണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ആണ് എന്റെ പേര് ഉയർന്നു കേട്ടത് ശ്രദ്ധിക്കുന്നത്.

പിന്നെ ഞാൻ ആ പ്രശ്‌നം വിട്ടതാണ്. ഞാൻ അല്ല അതെന്നും എനിക്കും എന്റെ ഭാര്യക്കും അറിയാം. അതല്ല കോമഡി, ഞാൻ ഈ ലിങ്ക് അയച്ചുകൊടുത്തിട്ട് ഇങ്ങനെ ഒരു അപവാദവും കേൾക്കുന്നുണ്ട് എന്ന് ഞാൻ അവളോട് പറയുകയും ചെയ്തു. എന്നാൽ ഞാൻ അത് വിശ്വസിക്കുകയില്ല എന്നാണ് അവൾ പറഞ്ഞത്.

സംഭവം കഴിഞ്ഞിട്ട് കുറെ ആളുകൾ എന്നെ വിളിച്ചു ചോദിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് ഞാൻ ആണ് അത് എന്ന് ഉറപ്പിക്കണം. ചില വാർത്തകൾക്ക് മോശം കമന്റുകളും എന്നെ കുറിച്ച് വരുന്നുണ്ട്. എനിക്ക് ഗായത്രിയെ അറിയാം. അല്ലാതെ സുഹൃത്തുക്കൾ പോലുമല്ല.

എനിക്ക് ജിതേഷ് എന്നൊരു ചേട്ടൻ ഉണ്ട്. അപ്പോൾ രണ്ടാമത് വരുന്ന കുട്ടി പെണ്ണാകും എന്ന് കരുതി അച്ഛനും അമ്മയും എനിക്ക് ജിഷ എന്നാണ് പേര് കണ്ടുവച്ചത്. ജനിച്ചപ്പോൾ ആൺകുട്ടി ആവുകയും അങ്ങനെയാണ് ഞാൻ ജിഷിന് ആകുന്നത്. ഈ റെയർ ആയ പേരും കൊണ്ട് കുറച്ചു അഹംഭാവം ഉണ്ടാരുന്നു. എന്നാൽ ഇപ്പോൾ അതങ്ങു മാറി.

ALSO READ

വീഡിയോയിൽ കണ്ടത് മാത്രമല്ല സത്യം, പലതും പോലീസിനോട് പറഞ്ഞില്ല! ഭയാനകമായ സംഭവങ്ങളാണ് അവിടെ നടന്നത് തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

ആ പറയുന്ന ആളിന്റെ പേര് ജിഷിൻ ആണ് എന്ന് തോന്നുന്നു. എല്ലാവരുടെയും വീട്ടിൽ വരുന്ന അതിഥികൾ ആയിട്ടാണ് ഞങ്ങൾ സീരിയൽ താരങ്ങളെ കാണുന്നത്. അതിന്റെ ഒരു സ്‌നേഹവും ബഹുമാനവും ഞങ്ങൾക്ക് കിട്ടാറുണ്ട് അത് ദയവായി മോശം ഹെഡിങ്ങുകൾ ഇട്ടു നശിപ്പിക്കരുത്. ഇത്തരം വാർത്തകൾ വായിച്ചാണ് അവർ നമ്മളെ വിലയിരുത്തുന്നത്. നാട്ടുക്കാരെ പറഞ്ഞിട്ട് കാര്യമില്ല.

വീട്ടിൽ പ്രായമായ അമ്മയുണ്ട് അച്ഛൻ മരിച്ചു പോയതാണ്. അവരെ വേദനിപ്പിക്കരുത്. എന്താണ് സത്യം എന്ന് നീ വ്യക്തമാക്കണം എന്ന് അമ്മ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇപ്പോൾ വീഡിയോ പങ്കിട്ടത്. അമ്മയ്ക്ക് വേണ്ടിയാണു ഞാൻ ലൈവിൽ വന്നതും. ദയവ് ചെയ്തു ഇല്ലാത്ത വാർത്തകൾ ഉണ്ടാക്കി കൊടുക്കരുത്. ചെയ്യാത്ത കാര്യത്തിന് പഴി കേൾക്കേണ്ടതുണ്ടോ അതുകൊണ്ടാണ് പ്രതികരിച്ചത്. ആരുടെ ഭാഗത്താണ് തെറ്റ് ശരി എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ എന്റെ പേര് അതിലേക്ക് വലിച്ചിടരുത്. ആ ജിഷിൻ ഞാൻ അല്ല എന്നുമാണ് ജിഷിൻ മോഹൻ ലൈവിൽ പറയുന്നത്.

Advertisement