ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂട മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്.
മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന് നായകനായി 2015ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ നടി അഭിനയിച്ചു.
മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷയിലും താരം അഭിനയിച്ചു. 2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് . ഇപ്പോഴിതാ ഗായത്രി നായികയായി എത്തുന്ന ഏറ്റവും പുതിയ ചി്ത്രത്തിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്.
അഭിരാമി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മുഷ്ത്താഖ് റഹ്മാനാണ് ഗായത്രിയുടെ ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ഗായത്രിയെ കൂടാതെ ഹരികൃഷ്ണന് , റോഷന് ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വഹീദ് സമാനാണ് ചിത്രത്തിന്റെ കഥ. ഷിഹാബ് ഓങ്ങല്ലൂരാണ് ഛായാഗ്രഹകന്. മെയ് 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്.