അസൂയ ഇല്ല, നല്ല സുഹൃത്ത്, കുട്ടിയെ പോലെ; ദിൽഷയുടെ ആത്മാവ് പരിശുദ്ധവും നന്മയുള്ളവളും; താരം ബിഗ് ബോസ് വിജയിയാകുമെന്ന് പ്രവചിച്ച് ഗായത്രി സുരേഷ്

87

മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ പോവുകയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഗ്രാന്റ് ഫിനാലിയേക്ക് എത്താനായുള്ളത്. ഹൗസിൽ ശേഷിക്കുന്നതാകട്ടെ വെറും ആറ് മത്സരാർഥികളും. അതേസമയം ബിഗ് ബോസ് മലയാളം സീസൺ 4ലെ ആദ്യത്തെ ഫൈനലിസ്റ്റാണ് ദിൽഷ. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌ക് വിജയിച്ചാണ് ദിൽഷ ഫൈനലിലെത്തിയത്.

ഇനി ആരൊക്കെയായിരിക്കും ദിൽഷയ്‌ക്കൊപ്പം ഫൈനലിലെത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നിലവിൽ ആറ് പേരാണ് ബിഗ് ബോസ് വീട്ടിൽ അവശേഷിക്കുന്നത്. ബ്ലെസ്ലി, റിയാസ്,ലക്ഷ്മി പ്രിയ,ധന്യ, സൂരജ് എന്നിവരാണ് വീട്ടിലുള്ളത്. ഇതിൽ ഒരാൾ പുറത്താകുമെന്നുറപ്പാണ്. പതിവായി അഞ്ച് പേരാണ് ഫൈനൽ ഫൈവായി ഗ്രാന്റ് ഫിനാലെയിലേക്ക് പോകാറുള്ളത്. എന്നാൽ ഇത്തവണ അത് ആറു പേരായി മാറിയിരിക്കുകയാണ്. അതേസമയം ചിലപ്പോൾ ഒരു മിഡ് വീക്ക് എവിക്ഷനും സംഭവിച്ചേക്കാം. അതേകുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും ബിഗ് ബോസ് പുറത്തുവിട്ടിട്ടില്ല.

Advertisements

ഇതിനിടെ, ബിഗ് ബോസ് മലയാളം സീസൺ 4ന്റെ വിജയിയെ കണ്ടെത്തുന്ന ഫിനാലെയ്ക്ക് സാക്ഷ്യം വഹിക്കാനായി പുറത്തായ താരങ്ങളെല്ലാം മുംബൈയിലെത്തിയിരിക്കുകയാണ്. ഹോട്ടലിൽ നിന്നുമുള്ള താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, റിയാസ്, ദിൽഷ, ബ്ലെസ്ലി എന്നിവരാണ് ഇപ്പോൾ മത്സരിക്കുന്നത്. വീട്ടിൽ ഇപ്പോൾ വീക്കിലി ടാസ്‌ക്ക് ആണ് നടന്നു കൊണ്ടിരിക്കുന്നത്.

ALSO READ- കുഞ്ഞുമായി ലേബർ റൂമിൽ നിന്നുള്ള വീഡിയോയുമായി ഷഫ്ന; ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി എന്ന് ആരാധകർ

മത്സരാർത്ഥികളിൽ സൗന്ദര്യത്തിന്റെ കാര്യത്തിലും നിലപാടുകളുടെ കാര്യത്തിലും ദിൽഷയ്ക്ക് ഏറെ ആരാധകരുണ്ട്. ബിഗ് ബോസ് ഹൗസിൽ തന്നെ രണ്ട് മത്സരാർത്ഥികൾ ദിൽഷയോട് പ്രണയം വെളിപ്പെടുത്തിയത് തന്നെ താരത്തിന്റെ മികച്ച ക്യാരക്ടറിനെ ഇഷ്ടപ്പെട്ടിട്ടാണ്.

കപ്പടിക്കാൻ സാധ്യതയുള്ളവരായി ആറുപേർ അവശേഷിക്കുമ്പോഴും വോട്ടെടുപ്പിൽ മുന്നിലെത്താൻ ശ്രമിക്കുകയാണ് ഓരോ മത്സരാർത്ഥിയും. അതേസമയം, ഹൗസിന് പുറത്താകട്ടെ തങ്ങളുടെ പ്രിയതാരത്തിന് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് ആരാധകരും. വോട്ട് ആർക്കാണ് രോഖപ്പെടുത്തിയതെന്ന് കാണിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിടാനൊന്നും ആരും മടി വിചാരിക്കുന്നില്ല.

ഇപ്പോഴിതാ പ്രിയപ്പെട്ട മത്സരാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടി ഗായത്രിയും രംഗത്തെത്തിയിരിക്കുന്നു. ബിഗ് ബോസിന്റെ കടുത്ത ആരാധികയാണ് താനെന്നും ഇഷ്ടപ്പെടുന്ന മത്സരാർത്ഥികളെക്കുറിച്ച് സംസാരിക്കാൻ മടിയില്ലെന്നും ഗായത്രി ത്‌നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ഇപ്പോഴിതാ ദിൽഷ പ്രസന്നന് വേണ്ടി വോട്ട് ചോദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്.

എന്റെ കാഴ്ചപ്പാടിൽ ദിൽഷയാണ് ബിഗ് ബോസ് മലയാളം സീസൺ 4 ലെ വിജയിയെന്ന് ഗായത്രി പറയുന്നു. തന്റെ വാക്കുകൾക്ക് കാരണം ഇവയാണെന്ന് പറഞ്ഞ് വ്യക്തമായ അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുകയാണ് ഗായത്രി.

ALSO READ- എന്നെ ഒരു പെണ്ണെന്ന നിലയിൽ സൂക്ഷിക്കാൻ എനിക്ക് അറിയാം, രണ്ട് ആൺകുട്ടികൾക്ക് ഒപ്പം ചേർന്ന് മോശമായത് ഒന്നും ഞാൻ ചെയ്തിട്ടില്ല; തുറന്നടിച്ച് ദിൽഷ

തനിക്ക് ചുറ്റുമുള്ളവരോടും വളരെയധികം ബഹുമാനത്തോടെ പെരുമാറുന്നു. ആദ്യത്തെ വനിത ക്യാപ്റ്റൻ, ടിക്കറ്റ് ടു ഫിനാലെ വിജയി. ഇമോഷണലി ഇന്റലിജന്റ്, മറ്റുള്ളവരെക്കുറിച്ചുള്ള കരുതൽ, അസൂയ ഇല്ല, നല്ല സുഹൃത്ത്, കുട്ടിയപോലെ ജിജ്ഞാസയുള്ളവൾ, തമാശക്കാരി, ദയയേയും പോസിറ്റിവിറ്റിയേയും പിന്തുണയ്ക്കുന്നവൾ എന്നിങ്ങനെയാണ് ഗായത്രി ദിൽഷയെ വാഴ്ത്തുന്നതിനായി പറയുന്ന കാരണങ്ങൾ.

‘എല്ലാവർക്കും ആത്മാവുണ്ട്. അതിന്റെ ക്വാളിറ്റിയിലാണ് കാര്യം. ദിൽഷയുടെ ആത്മാവ് പരിശുദ്ധവും നന്മയുള്ളതുമാണ്. അവൾ ജയിക്കുകയാണെങ്കിൽ, ബുദ്ധിമതിയായ, ബഹുമാനമുള്ള, ദയയുള്ള, തമാശ പറയുന്നൊരാൾ എങ്ങനെയായിരിക്കണം എന്ന സന്ദേശമാകും അത്’- എന്നും ഗായത്രി പറയുന്നു.

നന്മ പ്രചരിപ്പിക്കുക, ഇന്നത്തെ കാലത്ത് അത് വളരെ അപൂർവ്വമായ കാര്യമാണ്. ബഹളമുണ്ടാക്കുന്നത് നിങ്ങളെ കരുത്തരാക്കില്ല. ശാന്തതയാണ് സൂപ്പർ പവർ എന്നും ഗായത്രി കൂട്ടിച്ചേർക്കുന്നുണ്ട്. നേരത്തെ റോബിന്റെ ആരാധികയായിരുന്നു ഗായത്രി. റോബിൻ ഇഷ്ടപ്പെടുന്ന ദിൽഷയ്ക്ക് വേണ്ടി രംഗത്തെത്തിയതിലൂടെ ഗായത്രി വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. നിരവധി പേരാണ് ഗായത്രിയുടെ കുറിപ്പിന് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞദിവസം ബിഗ്‌ബോസ് വീട്ടിൽ ദിൽഷ പൊട്ടിത്തെറിക്കുന്നതിനും പിന്നീട് പൊട്ടിക്കരയുന്നതിനും പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. ലവ് ട്രാക്ക് വിഷയത്തിലായിരുന്നു ദിൽഷയുടെ പ്രതികരണം. ബ്ലെസ്ലിയ്ക്ക് ശക്തമായ വാണിംഗ് നൽകാൻ ദിൽഷയ്ക്ക് സാധിച്ചില്ലെന്ന് മറ്റുള്ളവർ ആരോപിക്കുകയായിരുന്നു. എന്നാൽ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും മാറേണ്ടത് മറ്റുള്ളവരുടെ കാഴ്ചപ്പാടാണെന്നുമായിരുന്നു ദിൽഷയുടെ പ്രതികരണം. ഇതോടെ വീട്ടിൽ നാടകീയമായ രംഗങ്ങൾക്കാണ് വഴിയൊരുങ്ങിയത്.

Advertisement