പ്രീ മാരിറ്റല്‍ സെ ക് സ് മാക്‌സിമം ഒഴിവാക്കുക, ഒരിക്കലും ഒരു ക്രൈം അല്ല, പക്ഷെ കെയര്‍ഫുള്ളായി കൈകാര്യം ചെയ്തില്ലെങ്കില്‍… ഗായത്രി സുരേഷ് പറയുന്നത് കേട്ടോ

100

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. മലയാളത്തിന്റെ റൊമാന്റിക് ഹറോ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്.

ജമ്നാപ്യാരിയുടെ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് താരത്തെ തേടി നിരവധി അവസരങ്ങള്‍ ആണ് എത്തിയത്. ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി നിരവധി സിനിമകളില്‍ ഗായത്രി വേഷമിട്ടു.

Advertisements

അതേ സമയം എന്നും വിവാദങ്ങളുടേയും ട്രോളര്‍മാരുടേയും ഇര കൂടിയാണ് ഗായത്രി. പലപ്പോഴും താരം നല്‍കുന്ന അഭിമുഖങ്ങള്‍ വറലായി മാറാറുണ്ട്. ഇപ്പോഴിതാ ഗായത്രിയുടെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്. തനിക്ക് സിനിമയില്‍ ഇ ന്റി മേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിന് പരിമിതികളുണ്ടെന്നാണ് ഗായത്രി പറയുന്നത്.

ALSO READ- ‘ലാലേട്ടനെ എന്തിനാണ് ഒറ്റിക്കൊടുത്തത്’; ഒരുപാട് ആരാധകര്‍ ഇപ്പോഴും ചീത്ത വിളിക്കാറുണ്ടെന്ന് നടി അഞ്ജലി നായര്‍

ഒരു പരിധിക്ക് അപ്പുറമുള്ള ഇ ന്റി മേറ്റ് രംഗങ്ങള്‍ തനിക്ക് കംഫര്‍ട്ടബിള്‍ അല്ലെന്നാണ് ഗായത്രി പറഞ്ഞത്.ഇ ന്റി മേ റ്റ് സീനുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഇന്റിമേറ്റ് സീനുകള്‍ തനിക്ക് ഒട്ടും പറ്റില്ല എന്നല്ല. അത് ചെയ്യുന്നതില്‍ ഒരു ലിമിറ്റുണ്ട്. ഒന്ന് കെട്ടിപ്പിടിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ ഒന്നുമല്ല താന്‍ പറയുന്നതെന്നും ഗായത്രി വിശദീകരിക്കുന്നു.

താന്‍ ഒരു പരിധി കഴിഞ്ഞിട്ടുള്ള ഇ ന്റി മേ റ്റ് രംഗങ്ങളില്‍ കംഫര്‍ട്ടബിള്‍ അല്ല. അത് തെറ്റായത് കൊണ്ടല്ല. തനിക്ക് ചെയ്യാന്‍ പറ്റില്ല. അത്രയേ ഉള്ളൂ’, ‘ബോള്‍ഡായ ആളുകളാണ് ഇന്റ ി മേ റ്റ് സീനുകള്‍ ചെയ്യുകയെന്ന് ഗായത്രി പറയുന്നു.

ALSO READ-ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നില്ല? ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന് കണ്ടെത്തി ആരാധകര്‍; കാരണങ്ങളിത്

ഇത് ചെയ്ത് കഴിഞ്ഞാല്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്നും ആളുകള്‍ ഇല്ലാത്തതൊക്കെ പറഞ്ഞുണ്ടാകുമെന്നും അവര്‍ക്കറിയാം. എന്നാല്‍ അതൊന്നും കുഴപ്പമില്ല. തനിക്ക് കംഫര്‍ട്ടബിള്‍ ആണ് താന്‍ ചെയ്യും എന്നതാണ് അവരുടെ ആറ്റിട്യൂഡ്. അതിനെ ബോള്‍ഡായി തന്നെ കാണണമെന്നും ഗായത്രി വിശദീകരിച്ചു.

കൂടാതെ, താരം പ്രീ മാരിറ്റല്‍ സെ ക് സിനെ കുറിച്ചും പ്രതികരിച്ചു. അത് അപകടം പിടിച്ച ഒന്നാണെന്നാണ് ഗായത്രി പറയുന്നത്. റിലേഷനില്‍ ആകുന്നവര്‍ക്ക് നല്ലൊരു ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാകും. വേര്‍പിരിഞ്ഞു കഴിയുമ്പോള്‍ അവര്‍ ചിലപ്പോള്‍ ദുഖിക്കുന്നത് അതോര്‍ത്തിട്ടാകുമെന്നും ഗായത്രി പറയുന്നു.

തന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു തെറ്റ് സംഭവിച്ചല്ലോ എന്ന് ചിന്തിച്ചേക്കാം. അതില്ലാതെ ഒരു കോണ്‍ഫിഡന്‍സ് ഉണ്ടായിരിക്കുന്നതിന് പ്രീ മാരിറ്റല്‍ സെ ക് സില്‍ ഏര്‍പ്പെടാതിരിക്കുന്നത് ആണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഗായത്രി വിശദീകരിച്ചു. കൂടാതെ, മാക്‌സിമം അത് ഒഴിവാക്കാന്‍ നോക്കുക എന്നാണ് തനിക്ക് പറയാനുള്ളതെന്നും ഗായത്രി പറയുന്നു.

എന്നാല്‍ പ്രീ മാരിറ്റല്‍ സെ ക് സ് ഒരിക്കലും ഒരു ക്രൈം അല്ല. എന്നാല്‍ അത് തെറ്റാണെന്നോ ശരിയാണെന്നോ പറയാന്‍ കഴിയില്ല. അത് വ്യക്തികളെ അനുസരിച്ച് ഇരിക്കും.

അതിനെ കെയര്‍ഫുള്ളായി കൈകാര്യം ചെയ്യണം. അത് ഒരിക്കലും ജീവിതത്തില്‍ ഒരു പ്രശ്‌നമായി വരരുത്. അത് ജീവിതത്തില്‍ പറ്റിയ ഒരു അമളിയായി മാറരുതെന്നും ഗായത്രി സുരേഷ് മുന്നറിയിപ്പ് നല്‍കുന്നു.

Advertisement