കുറച്ച് കാലം മുമ്പ് വരെ എനിക്ക് ബോധം കുറവായിരുന്നു, സങ്കടങ്ങളൊന്നും പുറത്തുകാണിക്കില്ല, പ്രണവിനോട് എനിക്ക് സൗഹൃദമെങ്കിലും മതിയെന്നാണ് ഇപ്പോഴത്തെ ആഗ്രഹം, മനസ്സുതുറന്ന് ഗായത്രി സുരേഷ്

76

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂട മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്.

Advertisements

മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ നടി അഭിനയിച്ചു.

Also Read:അന്ന് പൃഥ്വിരാജിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ച് ഞാനായിരുന്നു, എനിക്ക് അതേ അവസ്ഥ വന്നപ്പോള്‍ പിന്തുണയൊന്നുമുണ്ടായില്ല, നന്ദി ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല, തുറന്നടിച്ച് വിനയന്‍

മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷയിലും താരം അഭിനയിച്ചു. 2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് . ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഗായത്രി.

ഇപ്പോഴിതാ താരത്തിന്റെ ബദല്‍ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്.ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗായത്രി നല്‍കിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തനിക്ക് രണ്ട് വര്‍ഷം മുമ്പ് വരെ ബോധം കുറവായിരുന്നുവെന്നും വരും വരായ്കളെ കുറിച്ചൊന്നും ചിന്തിക്കാതെ ഓരോന്ന് പറയുമെന്നും ഗായത്രി പറയുന്നു.

Also Read:ബോയ് ഫ്രണ്ട് ഉണ്ടോ; സംശയും തീര്‍ത്തുകൊടുത്ത് അഭിരാമി സുരേഷ്

ആളുകള്‍ പിരികേറ്റുന്നതിനനുസരിച്ചാണ് താന്‍ ഓരോന്ന് പറഞ്ഞിരുന്നത്. തനിക്ക് ഇതിനോടകം ഒത്തിരി തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആളുകളോട് പെട്ടെന്ന് ദേഷ്യം വരാത്ത ആളാണ് താനെന്നും നേരത്തെയൊക്കെ തന്റെ സങ്കടങ്ങള്‍ പുറത്തുകാണിക്കാറുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ലെന്നും താരം പറയുന്നു.


പ്രണവ് മോഹന്‍ലാലിനെ കുറിച്ചും താരം സംസാരിച്ചു. തനിക്ക് പ്രണവ് മോഹന്‍ലാലിനോട് നല്ല ഇഷ്ടമുണ്ടായിരുന്നുവെന്നും പ്രണവിനെ കുറിച്ച് താന്‍ ഒത്തിരി കേട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടൊക്കെ അടുത്തറിയാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹവുമായി ചെറിയൊരു സൗഹൃദമെങ്കിലും മതിയെന്നായിരുന്നു തനിക്കെന്നും ഗായത്രി പറയുന്നു.

Advertisement