ദൈവമേ എന്തൊരു ഇന്റലിജന്റാണ് ജാസ്മിന്‍, പറയുന്ന പോയിന്റുകളെല്ലാം കിറുകിത്യം, പിന്നെ ആവശ്യമുള്ള കാര്യത്തില്‍ വൃത്തിയുണ്ടോന്ന് നോക്കിയാല്‍ മതി, ഗായത്രി സുരേഷ് പറയുന്നു

51

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂട മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്.

Advertisements

മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ നടി അഭിനയിച്ചു.

Also Read:സൗന്ദര്യം കൊണ്ടും സംസാരം കൊണ്ടും വല്ലാതെ ആകര്‍ഷിച്ചു, ആശയോട് ഇഷ്ടം തോന്നിയിരുന്നുവെന്ന് തുറന്ന് പറഞ്ഞ് കൃഷ്ണകുമാര്‍

മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷയിലും താരം അഭിനയിച്ചു. 2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് . ഇപ്പോഴിതാ ബിഗ് ബോസ് ഷോയില്‍ ജാസ്മിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

താന്‍ ഈ സീസണ്‍ കാണാറുണ്ട്. ജിന്റോ ചേട്ടനെയും ജാസ്മിനെയുമാണ് തനിക്ക് ഇഷ്ടമെന്നും വളരെ ഇന്റലിജന്റായ വ്യക്തിയാണ് ജാസ്മിനെന്നും ഒരു കാര്യം മനസ്സിലാക്കി പെട്ടെന്ന് സ്വിച്ച് ചെയ്യാന്‍ ഗായത്രിക്ക് കഴിയുമെന്നും ദൈവമേ എന്തൊരു ഇന്റലിജന്റാണ് ജാസ്മിനെന്ന് എപ്പോഴും വിചാരിക്കുമെന്നും ഗായത്രി പറഞ്ഞു.

Also Read:അന്ന് ആരോടും പറയാനും വീഡിയോ എടുക്കാനും തോന്നിയില്ല, രണ്ടുവര്‍ഷമായി രഹസ്യമാക്കി വെച്ച കാര്യം വെളിപ്പെടുത്തി ശ്രീലക്ഷ്മി

ജാസ്മിന്‍ പറയുന്ന പോയിന്റുകളെല്ലാം കിറുകിത്യമാണ്. ജാസ്മിന് എത്ര അടികിട്ടിയാലും പറയാനുള്ള കാര്യം പറഞ്ഞിരിക്കുമെന്നും അതുകൊണ്ടുതന്നെ ജാസ്മിന്‍ പരാജിതയാവുമെന്ന് താന്‍ കരുതുന്നില്ലെന്നും ഇപ്പോള്‍ 23 വയസ്സാണുള്ളതെന്നും 30 വയസ്സായാല്‍ എന്തായിരിക്കും അവസ്ഥയെന്നും വൃത്തിയുടെ കാര്യം പറഞ്ഞ് ഒരാളെ വീഴ്ത്താന്‍ കഴിയുമെന്നും എന്നാല്‍ ആവശ്യമുള്ള കാര്യത്തില്‍ വൃത്തിയുണ്ടോയെന്ന് നോക്കിയാല്‍ മതിയെന്നും ഗായത്രി പറയുന്നു.

Advertisement