താലിയെ കുറിച്ച് ഗായത്രി കൃഷ്ണന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിനും ഭാര്യയ്ക്കുമിടയിലുള്ള കാര്യമാണ് താലിയെന്നും അത് അണിഞ്ഞാലും ഇല്ലെങ്കിലും താന്‍ തന്റെ ഭര്‍ത്താവിന്റെ ഭാര്യയാണെന്നും ഗായത്രി പറയുന്നു.
തന്റെ ഭര്‍ത്താവ് ഒരിക്കലും തന്നെ താലി ധരിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. താലിക്ക് വേണ്ടി കഴുത്തറുക്കുന്ന കാലമാണിതെന്നും അതുകൊണ്ട് അത് നന്നായി എവിടെയങ്കിലും സൂക്ഷിക്കണമെന്നും വിചാരിക്കുന്ന ആളാണ് തന്റെ ഭര്‍ത്താവെന്നും തന്റെ കഴുത്തില്‍ താലി അണിയണമോ വേണ്ടയോ എന്നത് തന്റെ സൗകര്യമാണെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ തങ്ങള്‍ക്കില്ലാത്ത ടെന്‍ഷനാണ് മറ്റുള്ളവര്‍ക്ക്. തന്റെ അമ്മായിയമ്മ പോലും ചോദ്യം ചെയ്താല്‍ ഈ കാര്യത്തില്‍ ഉത്തരം പറയാന്‍ തനിക്കൊപ്പം ഭര്‍ത്താവുമുണ്ടാകുമെന്നും താന്‍ ഒരിക്കലും സമ്പ്രദായങ്ങള്‍ക്ക് എതിരല്ലെന്നും ഗായത്രി പറയുന്നു.
താന്‍ താലിയും സിന്ദൂരവും അണിഞ്ഞ് പോകേണ്ട പാരിപാടികളിലെല്ലാം അങ്ങനെ തന്നെയാണ് പങ്കെടുക്കുന്നത്. താന്‍ തനിക്ക് ഇഷ്ടമുള്ള കംഫര്‍ട്ടായിട്ടുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നും ചിലപ്പോള്‍ 100 രൂപയുടെ വസ്ത്രമായിരിക്കും തനിക്ക് കംഫര്‍ട്ട് എന്നും ഇതൊന്നും ചോദ്യം ചെയ്യാന് വേറെ ആര്‍ക്കും അധികാരമില്ലെന്നും ഗായത്രി പറയുന്നു.
താന്‍ ശരീരത്തില്‍ കുറേയിടങ്ങളില്‍ ടാറ്റു ചെയ്തിട്ടുണ്ട്, എന്തിനാണ് ഇതേപ്പറ്റി ആലോചിച്ച് മറ്റുള്ളവര്‍ ബേജാറാവുന്നതെന്നും ഗായത്രി ചോദിക്കുന്നു. അതേസമയം, അവസരങ്ങള്‍ക്ക് വേണ്ടി വഴങ്ങി കൊടുക്കണോ വേണ്ടയോ എന്നത് ഒരു സ്ത്രീയുടെ തീരുമാനമാണെന്നും കൂടെ കിടന്നുകൊടുക്കണം എന്നല്ല താന്‍ പറയുന്നതെന്നും ഗായത്രി പറയുന്നു.