ആരോടും ഇതുവരെ അവസരങ്ങള്‍ ചോദിച്ചിട്ടില്ല; അതുകൊണ്ട് വിവേചനവും നേരിട്ടിട്ടില്ല; ആശാ ശരത്തും ലെനയും ഒന്നു ഉയര്‍ന്നു വരില്ലായിരുന്നല്ലോ? ഗായത്രി അരുണ്‍

310

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സൂപ്പര്‍ഹിറ്റി സീരിലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. പടിപ്പുര വിട്ടില്‍ പത്മാവതിയമ്മയുടെ മരുമകലായ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു പരസ്പരത്തില്‍ താരം അവതരിപ്പിച്ചത്.

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അതുവരെ കണ്ടു പരിചയിച്ച പതിവ് കണ്ണീര്‍ പരമ്പര ആയിരുന്നില്ല പരസ്പരം. ഒരു പക്കാ ആക്ഷന്‍ അഡ്വഞ്ചര്‍ സീരിയല്‍ ആയിരുന്നു പരസ്പരം. എന്നാല്‍ പരസ്പരത്തിന് ശേഷം മലയാളം സീരിയലുകളില്‍ ഒന്നും തന്നെ ഗായത്രി അരുണ്‍ അഭിനയിച്ചിരുന്നില്ല.

Advertisements

അതേ സമയം ടെലിവിഷന്‍ അവതാരക ആയിട്ട് ഗായത്രി പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയില്‍ മലയാളം സിനിമയിലും ഗായത്രി അഭിനയിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെടുന്ന വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഗായത്രി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ് ഗായത്രി. ‘എന്നാലും ന്റെളിയാ’ ആണ് ഗായത്രിയുടെ പുതിയ ചിത്രം.

ALSO READ- ‘മെസി ലോകകപ്പ് ട്രോഫി കെട്ടിപ്പിടിച്ച് കിടക്കുന്നത് പോലെ ഞാന്‍ കെട്ടിപ്പിടിക്കുന്നത് അവളെ’; ആലിയെ കുറിച്ച് പൃഥ്വിരാജ്

അതുപോലെ മലയാള സിനിമാലോകത്ത് നിന്നും കേള്‍ക്കുന്നതുപോലെ താന്‍ സീരിയലില്‍ നിന്നും വന്നയാള്‍ ആയതുകൊണ്ട് വിവേചനം ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് പറയുകയാണ് ഗായത്ര അരുണ്‍. ഇതുവരെ വിവേചനങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും താന്‍ ആരോടും ഇതുവരെ അവസരങ്ങള്‍ ഒന്നും ചോദിച്ചിട്ടില്ല, അതുകൊണ്ടായിരിക്കും വിവേചനങ്ങള്‍ നേരിടേണ്ടി വരാത്തതെന്നും താരം പറഞ്ഞു.

സീരിയല്‍ താരങ്ങളോട് വിവേചനമുണ്ടെങ്കില്‍ ആശാ സരത്തും ലെനയും ഒന്നും ഉയര്‍ന്നുവരില്ലായിരുന്നു എന്നാണ് ഗായത്രിയുടെ അഭിപ്രായം. ഡൂള്‍ന്യൂസിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ALSO READ- മകള്‍ പോലും പറഞ്ഞു; തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു; അത് ചെയ്യാന്‍ പാടില്ലായിരുന്നു; കുറ്റബോധം വേ ട്ട യാടിയതിനെ കുറിച്ച് സിദ്ദിഖ്

സീരിയലില്‍ നിന്ന് സിനിമയിലേക്ക് വരുന്നവരോട് വിവേചനപരമായി പെരുമാറുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ഗായത്രി മനസ് തുറന്നത്. തനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. ഞാന്‍ ഇതുവരെ ആരോടും അവസരങ്ങള്‍ ചോദിച്ചിട്ടില്ല, ഒരുപക്ഷെ അതുകൊണ്ടായിരിക്കാം അങ്ങനെയൊന്നും നേരിടേണ്ടി വരാത്തതെന്ന് താരം പറയുന്നു.

സിനിമാ ലോകത്ത് മാറ്റിനിര്‍ത്തലുണ്ടോയെന്ന് എനിക്കറിയില്ല. കാരണം ആശ ശരത്തിനെ പോലെയുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ആശ ചേച്ചി സീരിയലില്‍ നിന്നല്ലേ സിനിമയിലേക്ക് വന്നതെന്ും ഗായത്രി ചോദിക്കുന്നുണ്ട്.

സിനിമയില്‍ തന്നെയുള്ള ലെന ചേച്ചിയും വന്നത് സീരിയലില്‍ നിന്നാണ്. ആദ്യം സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും ആളുകള്‍ അറിഞ്ഞ് തുടങ്ങുന്നത് സീരിയലിലൂടെയാണെന്നും ഗായത്രി വിശദീകരിക്കുന്നുണ്ട്.

പരസ്പരം എന്ന സീരിയലിനുശേഷം അത്തരത്തിലുള്ള നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ ഒഴുവാക്കി. സിനിമയാണ് തനിക്ക് കൂടുതല്‍ കംഫര്‍ട്ടബിളെന്നും ജീവിതത്തിലെ പലകാര്യങ്ങളും ചെയ്യാന്‍ സമയം കിട്ടുന്നത് സിനിമയില്‍ അഭിനയിക്കുമ്പോഴാണെന്നും ഗായത്രി പറയുന്നു.

Advertisement