ഏഷ്യാനെറ്റിലെ പരസ്പരം എന്ന സൂപ്പര്‍ഹിറ്റി സീരിലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. പടിപ്പുര വിട്ടില്‍ പത്മാവതിയമ്മയുടെ മരുമകലായ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു പരസ്പരത്തില്‍ താരം അവതരിപ്പിച്ചത്.
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അതുവരെ കണ്ടു പരിചയിച്ച പതിവ് കണ്ണീര്‍ പരമ്പര ആയിരുന്നില്ല പരസ്പരം. ഒരു പക്കാ ആക്ഷന്‍ അഡ്വഞ്ചര്‍ സീരിയല്‍ ആയിരുന്നു പരസ്പരം. എന്നാല്‍ പരസ്പരത്തിന് ശേഷം മലയാളം സീരിയലുകളില്‍ ഒന്നും തന്നെ ഗായത്രി അരുണ്‍ അഭിനയിച്ചിരുന്നില്ല.
അതേ സമയം ടെലിവിഷന്‍ അവതാരക ആയിട്ട് ഗായത്രി പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയില്‍ മലയാളം സിനിമയിലും ഗായത്രി അഭിനയിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെടുന്ന വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഗായത്രി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ് ഗായത്രി. ‘എന്നാലും ന്റെളിയാ’ ആണ് ഗായത്രിയുടെ പുതിയ ചിത്രം.
ഇപ്പോഴിതാ വണ്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ചതിനെ കുരിച്ച് സംസാരിക്കുകയാണ് ഗായത്രി. മമ്മൂട്ടിയെ കാണണം എന്ന ആഗ്രഹമായിരുന്നു സെറ്റില്‍ എത്തിയ അന്ന് മുതലെന്നും സ്‌ക്രീനില്‍ അദ്ദേഹത്തെ കണ്ട് അതിശയിച്ച് നില്‍ക്കുന്നത് പോലെയായിരുന്നു നേരിട്ട് കണ്ടപ്പോഴുമെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.
Also Read: ‘ബോളിവുഡ് നടിമാരിൽ ഏറ്റവും സെ ക്‌സി ഉർവശി റൗട്ടേല’; രവീന്ദ്ര ജഡേജയുടെ തുറന്നുപറച്ചിൽ ബിടൗണിൽ ചർച്ച
വണ്‍ എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയായിരുന്നു താന്‍ ചെയ്തത്. തനിക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമുള്ള ഓഫറായിരുന്നു ചിത്രത്തില്‍ കിട്ടിയതെന്നും മമ്മൂക്കയുമായി ഒരു സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സിനിമയില്‍ ആ സീനിന് നല്ല പ്രാധാന്യമാണെന്നും ഗായത്രി പറയുന്നു.