ഭയങ്കര പവര്‍ഫുള്‍ ക്യാരക്ടറാണ് ദീപ്തി ഐപിഎസ്: തള്ളി മറിച്ച് ഗായത്രി അരുണ്‍, പരേഡ് മുതല്‍ അഡ്വെഞ്ച്വര്‍ ആക്ടിവിറ്റീസ് വരെ നമ്മള്‍ തന്നെ ചെയ്യണം’

477

മിനിസ്‌ക്രീനില്‍ വളരെ വിജയകരമായിരുന്ന സീരിയലാണ് പരസ്പരം. ആറ് വര്‍ഷമാണ് ഈ സീരിയല്‍ പ്രദര്‍ശിപ്പിച്ചത്. സീരിയലില്‍ ഗായത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആറ് വര്‍ഷത്തിന് ശേഷം സീരിയല്‍ അവസാനിച്ചിരുന്നു. പരസ്പരം സീരിയല്‍ നല്‍കിയ അനുഭവത്തെ കുറിച്ച് ഗായത്രി അരുണ്‍ പ്രതികരിച്ചു. നാനയോടാണ് ഗായത്രിയുടെ പ്രതികരണം.

Advertisements

അത് ഒരു നിമിഷം കൊണ്ട് പറഞ്ഞുതീര്‍ക്കാന്‍ കഴിയില്ല. ഒരുപാട് സംഭവങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നുപോവുന്ന ഭയങ്കര പവര്‍ഫുള്‍ ക്യാരക്ടറാണ് പരസ്പരത്തിലെ ദീപ്തി ഐ.പി.എസ്. സീരിയയലിലെ ഒരു ഘട്ടം മുഴുവന്‍ ഐ.പി.എസ് ട്രെയിനിംഗ് ക്യാമ്പാണ്. പാസിംഗ് ഔട്ട് പരേഡ് മുതല്‍ എല്ലാ അഡ്‌വെഞ്ച്വര്‍ ആക്ടിവിറ്റീസും നമ്മള്‍ തന്നെ ചെയ്യണം.

ഡ്യൂപ്പിനെ വെച്ച് ചെയ്യാന്‍ പറ്റില്ല. പൊലീസിലെ ശരിയായ പരിശീലകര്‍ വന്നാണ് പല കാര്യങ്ങളും പറഞ്ഞുതന്നത്. ഒറിജിനല്‍ പൊലീസ് ഓഫീസേഴ്‌സ് നമ്മുടെ കൂടെയുണ്ടായിരുന്നു. അതൊരു നല്ല അനുഭവമായിരുന്നു. അത്രയും ശക്തമായ കഥാപാത്രത്തെ ഇനി കിട്ടുമെന്നു പറയാനും പറ്റില്ല.

എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ക്യാരക്ടറാണ് ദീപ്തി ഐ.പി.എസ്. എന്നെ ആദ്യമായി കാണുന്നവര്‍ ദീപ്തി എന്നാണ് വവിളിക്കുന്നത്. അതുതന്നെയല്ലേ വലിയ അംഗീകാരം ഞാന്‍ ആദ്യം അഭിനയിച്ചത് സര്‍വ്വോപരി പാലാക്കാരനിലാണ്. നല്ലൊരു ക്യാരക്ടര്‍ വേഷമായിരുന്നു.

പല ആര്‍ട്ടിസ്റ്റുകളും വിളിച്ചു. കൂടെ വര്‍ക്ക് ചെയ്യുന്നവരൊക്കെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. ഇപ്പോള്‍ ഓര്‍മ്മ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. സിനിമയില്‍ നിന്ന് വേറെയും ഓഫര്‍ വന്നിരുന്നു. നല്ല ക്യാരക്ടര്‍ കിട്ടിയാല്‍ ചെയ്യും. അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറഞ്ഞു.

Advertisement