ധ്രുവ നച്ചത്തിരത്തില്‍ നായകനാവേണ്ടിയിരുന്നത് സൂര്യ, വിക്രമിലേക്ക് എത്തിയത് ഇങ്ങനെ, വെളിപ്പെടുത്തലുമായി ഗൗതം വാസുദേവ് മേനോന്‍

142

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരം. പ്രമുഖ സംവിധായകന്‍ ഗൗതം സാവുദേവ് മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ സ്‌പൈ ചിത്രമായ ധ്രുവ നച്ചത്തിരം നവംബര്‍ 24നാണ് റിലീസ് ചെയ്യുക.

Advertisements

ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്.

Also Read: 1000 കോടി മറികടന്ന് ജവാന്‍, ഷാരൂഖിനെ വെല്ലാന്‍ വേറെ നടനില്ല മക്കളേ, പുതിയ വിവരം പുറത്ത്

ധ്രുവ നച്ചത്തിരത്തില്‍ വിക്രമിനു പകരം നേരത്തെ നായകനായി തീരുമാനിച്ചിരുന്നത് സൂര്യയെയായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ അന്ന് അത് വര്‍ക്കായില്ല. സര്‍ഗാത്മകമായ ചില വ്യത്യാസങ്ങള്‍ കാരണമാണ് നടക്കാതെ പോയതെന്നും ഈ ചിത്രത്തിന്റെ ഐഡിയോളജി സൂര്യക്ക് മനസ്സിലായില്ലെന്നും അതിനാല്‍ സൂര്യ പിന്മാറുകയായിരുന്നുവെന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞിരുന്നു.

Also Read: എല്ലാവര്‍ക്കും സൗകര്യമുള്ള സമയം നോക്കി വേണം പ്രൊമോഷന്‍ പരിപാടികള്‍ വെക്കാന്‍, പദ്മിനി ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വ്യക്തമായ മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

ഒരു ചിത്രത്തില്‍ നായകന്‍ കംഫര്‍ട്ടായിരിക്കണം. അതാണ് ശരിയായ കാര്യം. സൂര്യ പിന്മാറിയതോടെയാണ് വിക്രമിനെ സമീപിച്ചതെന്നും ഈ ചിത്രം ചെയ്യാമെന്ന് വിക്രം സമ്മതിക്കുകയായിരുന്നുവെന്നും ഗൗതം മേനോന്‍ പറഞ്ഞിരുന്നു.

വിക്രം നായകനാവുന്ന ധ്രുവ നച്ചത്തിരത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഋതു വര്‍മ. ഐശ്വര്യ രാജേഷ്, സിമ്രാന്‍ , പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത് കുമാര്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിലെത്തുന്നുണ്ട്.

Advertisement