അവളില്ലാതെ പറ്റില്ലെന്ന് തോന്നിയപ്പോള്‍ പ്രൊപ്പോസ് ചെയ്തു, വിവാഹം കഴിക്കാന്‍ ഡിമാന്റ് ചെയ്യുകയായിരുന്നു, മഞ്ജിമ ജീവിതത്തിലേക്ക് വന്ന കഥ തുറന്നുപറഞ്ഞ് ഗൗതം കാര്‍ത്തിക്

233

ബാലതാരമായി വന്ന് സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് മഞ്ജിമ മോഹന്‍. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് താരം. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല, തമിഴ് സിനിമയിലും സജിവമാണ് മഞ്ജിമ. മഞ്ജിമ മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്റെ മകളാണ്.

Advertisements

നവംബര്‍ 28 നാണ് തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും, നടി മഞ്ജിമ മോഹനും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങായിരുന്നു സംഘടിപ്പിച്ചിരുന്നത്.

Also Read: സിനിമ ചെയ്യുന്നില്ലെങ്കില്‍ അങ്ങനെ തന്നെ പറയും, അല്ലാതെ 10 തിരക്കഥ കേട്ടു എന്നൊന്നും പറയാന്‍ നില്‍ക്കാറില്ല, കാര്യങ്ങള്‍ പറയാന്‍ ഒരു മടിയുമില്ല, അഹാന കൃഷ്ണ പറയുന്നു

കേരള മോഡലില്‍ സാരിയണിഞ്ഞ് അതി സുന്ദരിയായാണ് വിവാഹ വേഷത്തില്‍ മഞ്ജിമ പ്രത്യക്ഷപ്പെട്ടത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാനും ഇരുവരും മറന്നില്ല. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മഞ്ജിമയും ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്.

ഇപ്പോഴിതാ മഞ്ജിമ തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഗൗതം. മഞ്ജിമ തന്റെ ജീവിതത്തിലേക്ക് വന്നത് തന്റെ വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും സാമ്പത്തികമായും മാനസികമായുമൊക്കെ താന്‍ തളര്‍ന്നുനില്‍ക്കുകയായിരുന്നുവെന്നും മൈനസായിരുന്നു തന്റെ ബാങ്ക് ബാലന്‍സ് എന്നും ഗൗതം പറയുന്നു.

Also Read: എന്റെ കുടുംബത്തിൽ അങ്ങനെ ഒരു ശീലമില്ല; ഞാൻ കഷ്ടപ്പെടുന്നുണ്ടെന്ന് നിന്റെ അടുത്തുവന്ന് പറഞ്ഞോ? പൊ ട്ടി ത്തെറിച്ച് നടി ഐശ്വര്യ ഭാസ്‌കർ

തനിക്ക് മഞ്ജിമയുമായുള്ള സൗഹൃദം പുതിയൊരു ഉണര്‍വ് തന്നിരുന്നു. തങ്ങള്‍ ഒത്തിരി സംസാരിച്ചിരുന്നുവെന്നും ഒത്തിരി യാത്രകള്‍ ചെയ്തിരുന്നുവെന്നും തന്റെ ജീവിതത്തില്‍ മഞ്ജിമ ഇല്ലാതെ പറ്റില്ലെന്നായപ്പോഴായിരുന്നു താന്‍ അവളെ പ്രൊപ്പോസ് ചെയ്തതെന്നും തന്നെ വിവാഹം ചെയ്യണമെന്ന് ഡിമാന്റ് ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ താന്‍ തമാശയാണ് പറയുന്നതെന്നായിരുന്നു ആദ്യം മഞ്ജിമ കരുതിയതെന്നും താരം പറയുന്നു.

ആദ്യം അവള്‍ക്ക് വിശ്വസിക്കാനായിരുന്നില്ല. പിന്നീട് സംഗതി സീരിയസാണെന്ന് തോന്നിയപ്പോള്‍ താന്‍ പ്രണയിച്ച് നടക്കാനൊന്നുമില്ലെന്നും വിവാഹം ചെയ്യാമെന്നും അവള്‍ പറഞ്ഞുവെന്നും മഞ്ജിമ ജീവിതത്തില്‍ വന്നതിന് ശേഷം ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ഒരു പ്ലാനിങ്ങുമില്ലായിരുന്ന തന്നെ ഈസിയായി അവള്‍ ഹാന്‍ഡില് ചെയ്തുവെന്നും ഗൗതം പറയുന്നു.

Advertisement